ബോഡി ഷെയ്മിംഗ് കമന്റുകളെ ഗൗനിക്കാറില്ലെന്ന് നടി നിത്യ മേനോന്‍. പരിഹസിക്കുന്നത് എല്ലായ്‌പ്പോഴും നമ്മളെക്കാള്‍ കുറവുകളുള്ള ആളുകളാണ്. എന്തുകൊണ്ടാണ് ഭാരം വെയ്ക്കുന്നതെന്ന് അവര്‍ ചിന്തിക്കാത്ത ഒരുപാട് കാരണങ്ങള്‍ ഉണ്ട്. അതിനാല്‍ താന്‍ ഒരിക്കലും ബഹളം വെയ്ക്കുകയോ നിലവിളിക്കുകയോ ചെയ്തിട്ടില്ലെന്ന് നിത്യ പിങ്ക്‌വില്ലയോട് പറഞ്ഞു.
നിത്യ മേനോന്റെ വാക്കുകള്‍:
നമ്മളെ പരിഹസിക്കുന്നത് എല്ലായ്പ്പോഴും നമ്മളേക്കാള്‍ കുറവുള്ള ആളുകളാണ്. മികച്ചു നില്‍ക്കുന്നവര്‍ അല്ലെങ്കില്‍ നമ്മളേക്കാളേറെ ചെയ്യുന്നവര്‍ ഒരിക്കലും മറ്റുള്ളവരെ പരിഹസിക്കാനോ വിമര്‍ശിക്കാനോ നില്‍ക്കില്ല. അത് തിരിച്ചറിഞ്ഞാല്‍ അവയൊന്നും ബാധിക്കില്ല.
എന്തുകൊണ്ടാണ് ഭാരം വെയ്ക്കുന്നതെന്ന് ആരും ചോദിക്കുന്നില്ല. അവര്‍ അനുമാനിക്കുന്നു. ഇതിന് നിരവധി ചോദ്യങ്ങളുണ്ട്. ആരോഗ്യവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളിലൂടെയാണ് അവര്‍ കടന്നു പോകുന്നതെങ്കിലോ? അങ്ങനെ ഒരുപാട്… അവര്‍ ചിന്തിക്കാത്ത ഒരുപാട് കാരണങ്ങള്‍ ഉണ്ട്.
ബോഡി ഷേമിംഗിനെ കുറിച്ചോര്‍ത്ത് താന്‍ ഒരിക്കലും ബഹളം വെയ്ക്കുകയോ നിലവിളിക്കുകയോ ചെയ്തിട്ടില്ല. വ്യക്തിപരമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രതിഷേധിക്കുന്നതിലും ഞാന്‍ വിശ്വസിക്കുന്നില്ല. നിങ്ങള്‍ ഇത് സ്വയം ചെയ്യുന്നു, മറികടക്കുന്നു. ഇക്കാര്യങ്ങളെ കുറിച്ച് ഞാന്‍ ഒരിക്കലും സംസാരിക്കുകയോ അഭിമുഖങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ല.
Read more
ഇന്റസ്ട്രിയിലുള്ള ആളുകള്‍ എന്നെ നോക്കുന്ന രീതി എങ്ങനെയോ, എന്തോ ആവട്ടെ അതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നതേയില്ല. എന്റെ കടമ ഞാന്‍ ചെയ്യുന്നു.