സോഷ്യല്‍ മീഡിയ ചില സമയത്ത് ഉപദ്രവം; നോബി മാര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വീഡിയോ ; പ്രതികരിച്ച് നടന്‍

നടന്‍ നോബി മാര്‍ക്കോസ് ആത്മഹത്യക്ക് ശ്രമിച്ചതായി സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചാരണം. നോബി ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് വ്യാജപ്രചാരണം. ദൃശ്യങ്ങളുള്‍പ്പെടെ പ്രചരിച്ചതോടെ പലരും ഇത് വിശ്വസിച്ചിരുന്നു. ഇതിനെതിരെ നോബി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

താന്‍ ആത്മഹത്യക്ക് ശ്രമിച്ചു എന്ന രീതിയില്‍ പ്രചരിച്ച ദൃശ്യങ്ങളാണ് ആദ്യം കണ്ടതെന്നും പിന്നീടാണ് വാര്‍ത്ത കണ്ടതെന്നും നോബി പറഞ്ഞു. വാര്‍ത്ത കണ്ട് പലരും വിളിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചപ്പോള്‍ ഭാര്യ തിരുപ്പതിയിലായിരുന്നു.

ചില സുഹൃത്തുക്കളാണ് ഭാര്യക്ക് വാര്‍ത്ത അയച്ചുകൊടുത്തത്. അതിന് തൊട്ടുമുന്‍പ് ഭാര്യയുമായി ഫോണില്‍ സംസാരിച്ചു. വാര്‍ത്ത കണ്ട് താന്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന് അവള്‍ വരെ സംശയിച്ചു. പിന്നീട് തിരികെ വിളിച്ചുപ്പോഴാണ് ആശ്വാസമായതെന്നും നോബി പറയുന്നു.

സോഷ്യല്‍ മീഡിയ ഉപകാരിയാണെങ്കില്‍ ചില സമയത്ത് ഉപദ്രവമാണെന്ന് നോബി പറയുന്നു. റീച്ച് കൂടാന്‍ ഓരോ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. നിലവില്‍ പ്രചരിക്കുന്ന വിഡിയോ ‘കുരുത്തോല പെരുന്നാള്‍’ എന്ന തന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രത്തിലേതാണെന്നും നോബി പറഞ്ഞു.