മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് നടി പത്മപ്രിയ. സെപ്റ്റംബര്‍ 8ന് റിലീസിന് ഒരുങ്ങുന്ന ‘ഒരു തെക്കന്‍ തല്ലുകേസ്’ എന്ന സിനിമയിലൂടെയാണ് പത്മപ്രിയ മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചു വരവിന് ഒരുങ്ങുന്നത്. രുഗ്മിണി എന്ന കഥാപാത്രത്തെയാണ് പത്മപ്രിയ സിനിമയില്‍ അവതരിപ്പിക്കുന്നത്. ബിജു മേനോന് ഒപ്പമുള്ള രണ്ടാമത്തെ ചിത്രമാണ് ഇതെന്നും പത്മപ്രിയ പറഞ്ഞു.
ബിജു മേനോനുമൊത്തുള്ള തന്റെ രണ്ടാമത്തെ സിനിമയാണിത്. വടക്കുംനാഥന്‍ എന്ന സിനിമയാണ് ആദ്യത്തേത്. പക്ഷെ അതില്‍ ഒന്നോ രണ്ടോ സീന്‍ മാത്രമേ ചെയ്തിട്ടുള്ളു. ആദ്യമായാണ് അദ്ദേഹത്തിന്റെ കൂടെ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നത്. സിനിമയില്‍ വളരെ നാളുകള്‍ക്ക് ശേഷമാണ് താന്‍ വരുന്നത്. അത് മലയാള സിനിമയില്‍ മാത്രമല്ല, തിമിഴിലും മറ്റ് ഭാഷാ സിനിമകളിലും ഏറെ നാളായി അഭിനയിച്ചിട്ട്.
അതുകൊണ്ടു തന്നെ തനിക്ക് ഈ സിനിമ മികച്ച അനുഭവമാണ് തന്നത്. എല്ലാവരും നല്ലതുപോലെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. ചിത്രീകരണ വേളയില്‍ ബിജു ചേട്ടനും ഒരുപാട് ബുദ്ധിമുട്ടുകള്‍ ശാരീരികമായും നേരിട്ടു. അദ്ദേഹത്തിന് വളരെ അധികം നന്ദിയുണ്ട്. കാരണം, ഇത്രയും നല്ല കോ-ആക്ടറെ കിട്ടുക എന്നത് പാടാണ്. റോഷനും ഒരുപാട് കഷ്ടപ്പെട്ടു. അത് സിനിമ കാണുമ്പേള്‍ മനസിലാകും.
വളരെ വിലപ്പെട്ട മറ്റൊന്ന് സിനിമയില്‍ നിമിഷ ചെയ്ത വാസന്തി എന്ന കഥാപാത്രവും രുഗ്മിണിയും തമ്മിലുള്ള റിലേഷന്‍ഷിപ്പാണ്. അത് ഭയങ്കര രസമുള്ള ഒന്നു തന്നെയാണ്. അവര്‍ തമ്മിലുള്ള സംഭഷണങ്ങള്‍ താന്‍ മറ്റൊരു ഭാഷാ സിനിമിലും കണ്ടിട്ടില്ല. അതും വളരെ രസമാണ്. കൂടാതെ സിനിമയിലെ മറ്റ് സത്രീ കഥാപാത്രങ്ങളും അത്ര ഭംഗിയായാണ് അഭിനയിച്ചിരിക്കുന്നത് എന്നാണ് പത്മപ്രിയ പറയുന്നത്.
Read more
ശ്രീജിത്ത് എന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി. ആര്‍ ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.