തനിക്കെതിരെ വന്ന ഒരു സ്ത്രീവിരുദ്ധ ചോദ്യത്തിന് നടി പരിനീതി ചോപ്ര നല്‍കിയ മറുപടി വലിയ പ്രശംസ നേടിയിരുന്നു. പത്രസമ്മളേനത്തിനിടെയായിരുന്നു സംഭവമുണ്ടായത്. പരിനീതി ചോപ്രയും സുശാന്ത് സിംഗ് രജ്പുത്തും വാണി കപൂറും പ്രധാന വേഷത്തിലെത്തിയ ശുദ് ദേസി റൊമാന്‍സിന്റെ പ്രൊമോഷന്റെ ഭാഗമായി പരിനീതിയും മറ്റ് താരങ്ങളും മാധ്യമ പ്രവര്‍ത്തകരെ കണ്ടിരുന്നു. ഇതിനിടെയായിരുന്നു ഒരാള്‍ തീര്‍ത്തും സ്ത്രീവിരുദ്ധമായൊരു ചോദ്യവുമായി പരിനീതിയെ സമീപിച്ചത്.
”പെണ്‍കുട്ടികള്‍ ചെറുപ്പമായിരിക്കുമ്പോള്‍ അവര്‍ ആസ്വദിക്കുന്നു, എന്നാല്‍ അവര്‍ക്ക് പ്രായമാകുമ്പോള്‍ പുരുഷന്മാര്‍ തങ്ങളെ ലൈംഗിക ചൂഷണം ചെയ്യുന്നുവെന്ന് പറഞ്ഞ് നിലവിളിക്കുകയാണ്” എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ പ്രസ്താവന. ഇത് കേട്ടതും സ്വാഭാവികമായും പരിനീതിയ്ക്ക് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. നിങ്ങളിതെന്താണ് പറയുന്നതെന്ന് ചോദിച്ചു കൊണ്ടായിരുന്നു പരിനീതിയുടെ പ്രതികരണം. ഇയാള്‍ പറയുന്നത് കേട്ടിലെ ചെറുപ്പത്തില്‍ പെണ്‍കുട്ടികള്‍ ആസ്വദിക്കുകയും മുതിരുമ്പോള്‍ ചൂഷണം ചെയ്യുകയാണെന്ന് പറഞ്ഞ് നിലവിളിക്കുകയാണെന്നുമാണ് പറയുന്നത്. ഇയാള്‍ എന്തിനെ കുറിച്ചാണ് പറയുന്നതെന്നായിരുന്നു പരിനീതി ചോദിച്ചത്.
Read more
എങ്ങനെയാണ് സ്ത്രീകളെ മാത്രമായി താങ്കള്‍ക്ക് കുറ്റം പറയാന്‍ സാധിക്കുന്നത്. നിങ്ങളുടെ ഈ വാക്കുകള്‍ സ്ത്രീകളെ അപമാനിക്കുന്നതാണെന്നും പരിനീതി പറഞ്ഞു. രണ്ട് പേര്‍ ചുംബിക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യുമ്പോള്‍ അവിടെ സ്ത്രീ മാത്രമല്ല ഉണ്ടാകുന്നത് രണ്ടു പേരുണ്ടാകും. രണ്ടു പേര്‍ക്കും ഒരേ ഉത്തരവാദിത്തമാണെന്നും പരിനീതി വ്യക്തമാക്കി. അതേസമയം ശാരീരികമായ ചൂഷണം എന്ന് പറയുന്നുണ്ടെങ്കില്‍ അത് ബലാത്സംഗം ആണെന്നും പരിനീതി ചോപ്ര മാധ്യമ പ്രവര്‍ത്തകനെ ഓര്‍മ്മിപ്പിച്ചു.