എന്താടാ നിങ്ങള്‍ എന്നെ അവോയ്ഡ് ചെയ്യുകയാണോ? ട്രോളന്‍മാരോട് പേളി മാണി

ട്രോളന്‍മാരെ മിസ് ചെയ്യുകയാണെന്ന് നടിയും അവതാരകയുമായ പേളി മാണി. ആരാധകരുടെ സ്‌നേഹത്തിനൊപ്പം തന്നെ പലപ്പോഴും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരികയും ട്രോളുകളെ നേരിടേണ്ടി വരികയും ചെയ്ത കൂടിയാണ് പേളി.

ട്രോളുകളെ ഭയക്കുന്നുണ്ടോ? എന്ന ചോദ്യത്തിനാണ് പേളി മറുപടി നല്‍കിയത്. ഇപ്പോള്‍ ട്രോളുകള്‍ വല്ലാതെ മിസ്സ് ചെയ്യുന്നു. നട തുറന്നു കിടന്നു, തേങ്ങാക്കൊല തുടങ്ങിയ തന്റെ പാട്ടുകളൊക്കെ ഒരുപാട് ട്രോള്‍ ചെയ്യപ്പെട്ടതാണ്. ഒരുപാട് എന്‍ജോയ് ചെയ്തിരുന്നു അതൊക്കെ.

ഇപ്പോള്‍ അതൊക്കെ മിസ് ചെയ്യുന്നു, എന്താടാ ഇങ്ങനെ തന്നെ അവോയ്ഡ് ചെയ്യുകയാണോ? എന്നാണ് ചിരിയോടെ പേളി ട്രോളന്മാരോട് ചോദിക്കുന്നത്. അവതാരകയായി അരങ്ങേറ്റം കുറിക്കും മുമ്പ് ഡാഡി പറഞ്ഞ വാക്കുകളാണ് ട്രോളുകളെയും വിമര്‍ശനങ്ങളെയുമൊക്കെ പോസ്റ്റീവായി കാണാനും പക്വതയോടെ നേരിടാനും തന്നെ സഹായിച്ചതെന്നും പേളി പറയുന്നു.

ഇത് നിന്റെ കണ്‍ട്രോളില്‍ നില്‍ക്കുന്ന ഒന്നല്ല. നിന്നെ ഇഷ്ടപ്പെടാത്ത ഒരുപാടു പേരുണ്ടാവും. അവരെയൊക്കെ ഫെയ്‌സ് ചെയ്യാന്‍ നിനക്ക് പക്വത ഉണ്ടെങ്കില്‍ മാത്രമേ ഈ ഇന്‍ഡസ്ട്രിയിലേക്ക് കയറാവൂ. പോപ്പുലാരിറ്റി, ടാലന്റ് ഒക്കെ സെക്കന്ററിയാണ്, ഏറ്റവും പ്രധാനം ആളുകളുമായി ഡീല്‍ ചെയ്യാന്‍ പഠിക്കുകയെന്നതാണ്.

Read more

വണ്ടിയെടുത്ത് റോഡിലേക്ക് ഇറങ്ങുമ്പോള്‍ ചിലപ്പോള്‍ അപകടം ഉണ്ടായേക്കാം എന്ന് അറിഞ്ഞു കൊണ്ടു തന്നെയാണല്ലോ, നമ്മള്‍ വണ്ടിയെടുത്ത് ഇറങ്ങുന്നത്. അപകടമേ ഉണ്ടാവരുത് എന്നുണ്ടെങ്കില്‍ വണ്ടിയെടുത്ത് പുറത്തിറങ്ങാതിരിക്കുന്നതല്ലേ നല്ലത്. ഇക്കാര്യത്തില്‍ തന്റെ പോളിസി ഇതാണ്. ഇതെല്ലാം ഇതിന്റെ ഭാഗമാണ് എന്നാണ് പേളി പറയുന്നത്.