ചെറിയ മാറ്റത്തിന് വേണ്ടിയുള്ള ഞങ്ങളുടെ എളിയ പരിശ്രമം..; വയനാടിനായി 5 ലക്ഷം രൂപ സഹായധനം നല്‍കി പേളി മാണി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5 ലക്ഷം രൂപ സഹായധനം കൈമാറി നടി പേളി മാണിയും ഭര്‍ത്താവ് ശ്രീനിഷും. നൂറുകണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ ഒറ്റപ്പെട്ടിരിക്കുകയും ചെയ്യുന്ന വയനാടിന് എന്നത്തേക്കാളും ഞങ്ങളുടെ പിന്തുണ ആവശ്യമാണ് എന്ന കുറിപ്പോടെയാണ് തങ്ങള്‍ സഹായം നല്‍കിയ വിവരം പേളി മാണി ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ വളരെ ദുഷ്‌കരമായിരുന്നു, സന്നദ്ധപ്രവര്‍ത്തകര്‍, രക്ഷാപ്രവര്‍ത്തകര്‍, സൈന്യം, ഫയര്‍ഫോഴ്സ്, ആരോഗ്യ പ്രവര്‍ത്തകര്‍, ഗവണ്‍മെന്റ്, നമ്മുടെ ആളുകള്‍ എന്നിവരുടെ ശ്രമങ്ങള്‍ ഞങ്ങള്‍ കാണുന്നുണ്ട്. ഒരു ചെറിയ മാറ്റത്തിന് വേണ്ടിയുള്ള ഞങ്ങളുടെ എളിയ പരിശ്രമമാണിത്.

View this post on Instagram

A post shared by Pearle Maaney (@pearlemaany)


നൂറുകണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ ഒറ്റപ്പെട്ടിരിക്കുകയും ചെയ്യുന്ന വയനാടിന് എന്നത്തേക്കാളും ഞങ്ങളുടെ പിന്തുണ ആവശ്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞങ്ങള്‍ സംഭാവന നല്‍കുന്നു. വയനാടിന് വേണ്ടി നമുക്ക് ഒരുമിച്ച് നില്‍ക്കാം, ജീവിതം പുനര്‍നിര്‍മിക്കാന്‍ സഹായിക്കാം എന്നാണ് പേളി മാണി കുറിച്ചിരിക്കുന്നത്.

മഹാദുരന്തത്തെ നേരിടുന്ന വയനാടിന് സഹായഹസ്തവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. കാര്‍ത്തിയും സൂര്യയും ജ്യോതികയും ചേര്‍ന്ന് 50 ലക്ഷം രൂപയാണ് സഹായധനമായി നല്‍കിയത്. മമ്മൂട്ടിയും ദുല്‍ഖറും എന്നിവര്‍ ചേര്‍ന്ന് 35 ലക്ഷം രൂപയാണ് നല്‍കിയത്. നടന്മാരായ കമല്‍ ഹാസന്‍, വിക്രം എന്നിവര്‍ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നല്‍കി.

ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്നും 25 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ കല്ല്യാണരാമന്‍, വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവര്‍ അഞ്ച് കോടി രൂപ വീതം സഹായധനം നല്‍കിയതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ട്.

Read more