നസ്‌ലെന്‍ പോപ്പുലർ യംഗ് സ്റ്റാർ ആവുമെന്ന് അന്നേ പറഞ്ഞിരുന്നു; ചർച്ചയായി പൃഥ്വിയുടെ വാക്കുകൾ

ഗിരീഷ് എ. ഡിയുടെ ആദ്യ ചിത്രം ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടനാണ് നസ്‌ലെന്‍. പിന്നീട് സൂപ്പർ ശരണ്യ എന്ന ചിത്രത്തിലും നസ്‌ലെന്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. നസ്‌ലെന്‍ ഏറ്റവും പുതിയ ചിത്രമായ ‘പ്രേമലു’ 100 കോടി നേട്ടവും സ്വന്തമാക്കി വലിയ വിജയമായി മാറിയിരിക്കുകയാണ്. ഒടിടി റിലീസിന് ശേഷവും ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ നസ്‌ലെനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ‘കുരുതി’ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ മുരളി ഗോപി ജോയിന്‍ ചെയ്യുന്നതിനു മുമ്പ് അദ്ദേഹത്തോട് നസ്‌ലെനെ കുറിച്ച് സംസാരിച്ചിരുന്നെന്നും, ഇപ്പോൾ നസ്‍ലെൻ നല്ല പോപ്പുലറായ യംഗ് സ്റ്റാർ ആയി മാറിയില്ലേ എന്നുമാണ് പൃഥ്വിരാജ് പറയുന്നത്.

“ഒരു പുതിയ ടാലന്റെഡ് ആയിട്ടുള്ള അഭിേനതാവിനെ കാണുമ്പോൾ എനിക്കൊക്കെ വലിയ സന്തോഷമാണ്. നമുക്ക് ഒരാളും കൂടെ ആകുകയല്ലേ ഇൻഡസ്ട്രിയിൽ. ഇവരൊക്കെ ഭാവിയിൽ മലയാളത്തിലെ പ്രധാന താരങ്ങളായി വരട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു.

മലയാള സിനിമയിൽ ഇതിഹാസങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതുകൊണ്ട് എന്നെ ഇപ്പോഴും യുവതലമുറയിൽപ്പെടുന്ന ഒരാളായാണ് കാണുന്നത് എന്നാണ് എനിക്കു തോന്നുന്നത്. ആ ഞാൻ തന്നെ എത്രയോ ആളുകളെ കണ്ടിരിക്കുന്നനു. ഇപ്പോൾ ടൊവിനോയാണെങ്കിലും, അങ്ങനെ ഒരുപാട് പേരുണ്ടല്ലോ. ഇപ്പോൾ ഇതാ നസ്‌ലിൻ.

എനിക്കിപ്പോഴും ഓർമയുണ്ട്. ‘കുരുതി’ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ മുരളി ഗോപി ജോയിന്‍ ചെയ്യുന്നതിനു മുമ്പ് മുരളിയുമായി ഞാനൊരു ദിവസം സംസാരിച്ചൊരു കാര്യമുണ്ട്. നസ്‍ലിൻ എന്നൊരു പയ്യനുണ്ട്, അവൻ മിടുക്കനാണ്. ഭാവിയിൽ വലിയ സ്റ്റാർ ആകുമെന്ന് തോന്നുവെന്നു പറഞ്ഞു. ഇപ്പോൾ നസ്‍ലിൻ നല്ല പോപ്പുലറായ യങ് സ്റ്റാർ ആയി മാറിയില്ലേ.” എന്നാണ് ഗുരുവായൂരമ്പല നടയിൽ എന്ന സിനിമയുടെ പ്രൊമോഷനിടെ പൃഥ്വിരാജ് പറഞ്ഞത്.

Read more