വിഷമിക്കേണ്ട, ഞാനുണ്ട് കൂടെ; സാമന്തയോട് ആരാധകന്റെ വിവാഹാഭ്യർത്ഥന; മറുപടിയുമായി താരം; വൈറൽ

തെന്നിന്ത്യൻ സിനിമാലോകത്ത് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട വിവാഹമായിരുന്നു സാമന്തയും, നാഗ ചൈതന്യയും തമ്മിലുള്ളത്. പ്രണയത്തിലായിരുന്ന ഇരുവരും 2017 ലായിരുന്നു വിവാഹം ചെയ്തത്. എന്നാൽ 2021-ൽ ഇരുവരും വിവാഹം ബന്ധം പിരിയുകയും ചെയ്തിരുന്നു.

ഇപ്പോൾ നാഗ ചൈതന്യയും ശോഭിതാ ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ വീണ്ടും സാമന്തയ്ക്ക് പിന്തുണയുമായി നിരവധിപേർ എത്തുന്നുണ്ട്. അത്തരത്തിൽ സാമന്തയോട് വിവാഹാഭ്യർത്ഥന നടത്തിയ ഒരു ആരാധകന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വീഡിയോ പങ്കുവെച്ചതിന് പിന്നാലെ മറുപടിയുമായി കമന്റിൽ സാമന്തയുമെത്തി.

‘സാമന്ത വിഷമിക്കേണ്ട, ഞാൻ എപ്പോഴും കൂടെയുണ്ടാവും, എനിക്ക് ഫിനാൻഷ്യലി സെറ്റ് ആവാൻ ഒരു രണ്ട് വർഷം തരൂ.’ എന്നാണ് ബാഗ് പാക്ക് ചെയ്ത് വിമാനത്തിൽ സാമന്തയുടെ വീടുവരെ എത്തുന്ന തരത്തിൽ ഗ്രാഫിക്സിന്റെ സഹായത്തോടെ മുകേഷ് ചെയ്തിരിക്കുന്നത്.

വീഡിയോ ശ്രദ്ധയിൽപെട്ടതോടെ കമന്റുമായി സാമന്തയെത്തി. ‘ബാക്ഗ്രൗണ്ടിലെ ജിം എന്നെ ഏതാണ്ട് കണ്‍വിന്‍സ് ചെയ്തതാണ്’ എന്നാണ് സാമന്ത പറഞ്ഞത്. നിരവധി പേരാണ് മുകേഷിന്റെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘സമാന്തയ്ക്ക് ദശലക്ഷക്കണക്കിന് ആരാധകരുണ്ടെങ്കില്‍ അതിലൊരാളാണ് ഞാൻ. സമാന്തയ്ക്ക് പത്ത് ആരാധകരുണ്ടെങ്കില്‍ അവരിൽ ഒരാളും ഞാനാണ്. സമാന്തയ്ക്ക് ഒരേയൊരു ആരാധകനെ ഉള്ളൂവെങ്കിൽ അത് ഞാൻ മാത്രമാണ്. സമാന്തയ്ക്ക് ഒരു ആരാധകനും ഇല്ലെങ്കില്‍ അതിനർത്ഥം ഞാന്‍ ഈ ഭൂമിയില്‍ ഇല്ലെന്നാണ്. ഈ ലോകം സമാന്തയ്ക്ക് എതിരാണെങ്കില്‍ ഞാന്‍ ഈ ലോകത്തിന് എതിരാണ്’ എന്നാണ് സാമാന്തയുടെ കമന്റിന് മുകേഷ് മറുപടി പറഞ്ഞിരിക്കുന്നത്.

അതേസമയം നാഗചൈതന്യയുമായുള്ള വിവാഹ നിശ്ചയത്തിന് ശേഷം ശോഭിത ധൂലിപാലയ്ക്ക് കടുത്ത സൈബർ ആക്രണം നടക്കുന്നുണ്ട്. നാഗചൈതന്യയുടെ കുടുംബം ശോഭിത തകർക്കും, അവരുടെ ജീവിതത്തിൽ ഇനി സന്തോഷമുണ്ടാകില്ല, ഇരുവരും തമ്മിൽ ചേരില്ല തുടങ്ങീ നിരവധി അധിക്ഷേപകരമായ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്.

View this post on Instagram

A post shared by Mukesh Chintha (@mooookesh)

Read more