താന്‍ മലയാളിയാണെന്നാണ് എല്ലാവരും കരുതുന്നതെന്ന് നടന്‍ മാധവന്‍. ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ കഥ പറഞ്ഞെത്തുന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിനിടയിലാണ് അദ്ദേഹം മലയാളത്തോടും മലയാളികളോടുമുള്ള തന്റെ അടുപ്പത്തെക്കുറിച്ച് മനസ്സുതുറന്നത്.
‘തന്റെ തുടക്കങ്ങളൊക്കെ മലയാളത്തില്‍ നിന്നായിരുന്നു എന്നാണ് മാധവന്‍ പറയുന്നത്. സിനിമയുടെ ഷൂട്ടിങ്ങ് കേരളത്തില്‍ നിന്നുമാണ് ആരംഭിച്ചത്. അന്ന് മുതല്‍ ഞാന്‍ മലയാളിയാണെന്നാണ് എല്ലാവരും കരുതിയത്. കാരണം എന്റെ പേര് മാധവന്‍ എന്നാണ്.
ചിലര്‍ കാവ്യ മാധവന്‍ എന്റെ ഭാര്യയാണെന്ന് വരെ കരുതിയിട്ടുണ്ട്. ഇതൊക്കെ എന്നോടുള്ള സ്‌നേഹവും ഇഷ്ടവും കൊണ്ടാണെന്ന് അറിയാം. കേരളത്തില്‍ നിന്ന് മാത്രമല്ല ദുബായിലോ മറ്റ് എവിടെയാണെങ്കില്‍ പോലും മലയാളുകളുടെ സാന്നിധ്യവും സ്‌നേഹവും അറിഞ്ഞു.
ഞാന്‍ അവര്‍ക്ക് മാധവന്‍ ചേട്ടനാണ്. മലയാളികളും കേരളവും എനിക്ക് വേണ്ടി ഒരുപാട് സംഭാവനകള്‍ ചെയ്തിട്ടുണ്ട്. അതൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നതെന്നും’ നടന്‍ പറയുന്നു. റോക്കട്രിയില്‍ നമ്പി നാരായണന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മാധവന്‍ തന്നെയാണ്. ജൂലൈ ഒന്ന് മുതല്‍ സിനിമ റിലീസിനെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.
Read more
രചനയും സംവിധാനവും നിര്‍മാണവുമൊക്കെ ഒറ്റയ്ക്ക് നിര്‍വഹിക്കാനായിരുന്നു മാധവന്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുഹൃത്തുക്കളുമായി സിനിമയെ കുറിച്ച് സംസാരിച്ചതോടെ അവരും നിര്‍മാണത്തില്‍ പങ്കാളികളാകുകയായിരുന്നു.