'എൻ്റെ ഒഫീഷ്യൽ കാമുകനാണ് സാബുമോൻ'; അദ്ദേഹം വളരെ നല്ലൊരു വ്യക്തിയാണ്, ഇന്നസെൻ് ആണ്; തുറന്ന് പറഞ്ഞ് ശ്വേത മേനോൻ

1991 ല്‍ ആദ്യമായി വെള്ളിത്തിരയിലെത്തിയ താരമാണ് ശ്വേത മേനോൻ. അനശ്വരം എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തുടക്കം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമ രംഗത്ത് നിറഞ്ഞുനിൽക്കുന്ന താരം മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ഒരു നടി എന്നതിനുപരി നല്ലൊരു അവതാരകകൂടിയാണ് താരം.

ഇപ്പോഴിതാ ഏഷ്യാനെറ്റിന്‍റെ ഗെയിം ഷോ ആയ ‘എങ്കിലേ എന്നോട് പറ’യിലൂടെ അവതാരകയുടെ റോളിലാണ് ശ്വേത മേനോൻ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. ഏറെനാളായി അഭിനയത്തിൽ നിന്ന് ശ്വേത മേനോൻ വിട്ടുനിൽക്കുകയാണോ എന്ന സംശയം ആരാധകർക്ക് വന്നിരുന്നു. ഇത്തരം ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി ഇപ്പോൾ. ഏഷ്യാനെറ്റ് ഓൺലൈനിൽ നൽകിയ പുതിയ അഭിമുഖത്തിലാണ് താരം തൻ്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

May be an image of 1 person

താൻ സിനിമയിൽ നിന്ന് വിട്ട് നിന്നിട്ടില്ലെന്നാണ് ശ്വേത മേനോൻ പറയുന്നത്. നാഗേന്ദ്രൻസ് ഹണിമൂൺ എന്ന വെബ് സിരീസിൽ നല്ലത് പോലെ രസിച്ചാണ് അഭിനയിച്ചത്. എനിക്ക് അത്രകണ്ട് താൽപര്യം ജനിപ്പിക്കുന്ന കഥാപാത്രങ്ങൾ കിട്ടാത്തത് കൊണ്ടാണ് സിനിമയിൽ ഇപ്പോൾ സജീവമായി കാണാത്തത്. പല ചർച്ചകളും നടക്കാറുണ്ട്. മലയാളത്തിൽ മാത്രമേ അഭിനയിക്കുകയുള്ളു എന്നൊന്നുമില്ല. ഒരു ആർട്ടിസ്റ്റ് എന്ന നിലയ്ക്ക് ഏത് ഭാഷയും എനിക്ക് ഓക്കെയാണ്. അതിനൊപ്പം കഥയും കഥാപാത്രവും നന്നാകണം എന്നുമാത്രമാണ് കണ്ടീഷനുള്ളതെന്നും ശ്വേത പറഞ്ഞു.

അതേസമയം സാബു മോനുമായിട്ടുള്ള തന്റെ ബന്ധത്തെക്കുറിച്ചും ശ്വേത സംസാരിച്ചു. ഇരുവരും ഒരുമിച്ചാണ് ‘എങ്കിലേ എന്നോട് പറ’ എന്ന പ്രോഗ്രാം ചെയ്യുന്നത്. എൻ്റെ ഒഫീഷ്യൽ കാമുകനാണ് സാബുമോൻ എന്ന് ഞാൻ എല്ലാവരോടും പറയാറുണ്ട്. ജെന്റിലായിട്ടുള്ള ചിലരിൽ ഒരാൾ. ഇന്നസെൻ് ആണ് സാബു എന്ന് പറയാം. സാബുവിന്റെ അപ്പീറൻസ് കാണുമ്പോൾ കണിശക്കാരൻ ആയിട്ട് തോന്നുമെങ്കിലും അദ്ദേഹം വളരെ നല്ലൊരു വ്യക്തിയാണെന്നും ശ്വേത പറയുന്നു.

Sabumon and Shwetha are back; set to host the new game show 'Enkile Ennodu  Para'

ബിഗ് ബോസ് വീട്ടിൽ വച്ചാണ് ഞാനും സാബു മോനുമായി അടുത്ത പരിചയത്തിൽ ആവുന്നത്. പക്ഷേ കുറച്ചുദിവസം മാത്രമേ എനിക്ക് അവിടെ നിൽക്കാൻ സാധിച്ചിരുന്നുള്ളൂ. സാബുവിനോട് അടുത്ത് സംസാരിച്ചു വന്നപ്പോഴേക്കും ഞാൻ ആ ഷോയിൽ നിന്ന് പുറത്തായി. മത്സരത്തിന് ശേഷം ഞങ്ങളുടെ സൗഹൃദം തുടർന്നുകൊണ്ടിരിക്കുകയാണെന്നും ശ്വേത പറയുന്നു. അതേസമയം താനിപ്പോൾ നിരന്തരമായിട്ടുള്ള യാത്രകളിൽ ആണെന്നും താരം പറഞ്ഞു.