പാതിവില തട്ടിപ്പില്‍ കോടതി റിമാന്റ് ചെയ്ത സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെഎന്‍ ആനന്ദകുമാറിന് ശസ്ത്രക്രിയ നടത്തി. അറസ്റ്റിലായതിന് പിന്നാലെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ആനന്ദകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ഹൃദയ ധമനിയില്‍ ബ്ലോക്ക് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ആനന്ദകുമാര്‍. പ്രതി ജാമ്യാപേക്ഷയിലും ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടെന്നും ജാമ്യം നല്‍കണമെന്നും കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ കോടതി ഇതുവരെ നിലപാട് സ്വീകരിക്കാതെ ക്രൈം ബ്രാഞ്ചിന് നോട്ടീസ് അയക്കുകയാണ് ചെയ്തത്.
Read more
അന്വേഷണ സംഘത്തിന്റെ മറുപടി ലഭിച്ച ശേഷം വിധി പറയാനായി കോടതി ജാമ്യാപേക്ഷ മാറ്റിവയ്ക്കുകയായിരുന്നു. ആനന്ദകുമാറിനെ പതിനഞ്ചോളം കേസുകളില്‍ കൂടി അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസില്‍ ഇയാള്‍ക്ക് നിര്‍ണായ പങ്കുണ്ടെന്നാണ് ഒന്നാം പ്രതി അനന്തു കൃഷ്ണന്റെ മൊഴി.