ഗള്‍ഫ് മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; ഷാജി പാപ്പനും പിള്ളേരും അങ്ങോട്ട് വരുന്നു

ഗള്‍ഫ് മലയാളികള്‍ക്കായി ഷാജിപാപ്പനും പിള്ളേരും ആട് 2 വുമായി അങ്ങോട്ട് വരുന്നു. 18ന് ആട് 2 ജിസിസി രാജ്യങ്ങളില്‍ റിലീസ് ചെയ്യുമെന്ന് നടന്‍ സൈജു കുറുപ്പ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിച്ചു.

കേരളത്തില്‍ റിലീസ് ചെയ്ത് ഏതാണ്ട് രണ്ടാഴ്ച്ചകള്‍ക്ക് ശേഷമാണ് ഔട്ട്‌സൈഡ് കേരള റിലീസ് ചെയ്യുന്നത്. അതിനും ശേഷമാണ് ഇപ്പോള്‍ ജിസിസി രാജ്യങ്ങളിലേക്കുള്ള റിലീസ്. ഈ വൈകലിന് കാരണമായി സൈജു കുറുപ്പ് ചൂണ്ടിക്കാണിക്കുന്നത് പൈറസിയാണ്. ഔട്ട്‌സൈഡ് കേരളത്തിലേക്ക് റിലീസ് ചെയ്യുമ്പോഴാണ് പലപ്പോഴും പൈറേറ്റഡ് കോപ്പികള്‍ ടോറന്റിലും മറ്റും എത്തുന്നത്. ഇത് ഒഴിവാക്കാനാണ് ഇത്തരത്തിലൊരു നടപടി എടുത്തതെന്ന് സൈജുകുറുപ്പ് പറയുന്നു. നിര്‍മ്മാതാവ് വിജയ് ബാബുവാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നും സൈജു പറഞ്ഞു.

സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബിന്റെ ടി20 മത്സരവും തുടര്‍ന്ന് സംഗീത പരിപാടിയും ഉണ്ടാകുമെന്ന് സൈജു പറഞ്ഞു. ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരിക്കും മത്സരം.

Read more

(സൈജു കുറുപ്പിന്‍റെ ലൈവ് വീഡിയോ പ്രൊഫൈലില്‍നിന്നും നീക്കം ചെയ്തു)