എമ്പുരാന്‍ കാണാന്‍ ഡ്രസ്സ് കോഡ് ഉണ്ടേ.. ലാലേട്ടന്റെ കാര്യം ഞാനേറ്റു; റിലീസ് ദിവസം പുത്തന്‍ പ്ലാനുമായി പൃഥ്വിരാജ്

‘എമ്പുരാന്‍’ റിലീസ് ആഘോഷമാക്കാന്‍ ഡ്രസ് കോഡ് ഐഡിയയുമായി ആശിര്‍വാദ് സിനിമാസ്. ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസിന്റെയും സംവിധായകന്‍ പൃഥ്വിരാജിന്റെയും എക്‌സ് പ്ലാറ്റ്‌ഫോമിലെ ചാറ്റ് ആണ് വൈറലായിരിക്കുന്നത്. ഇത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

‘അപ്പോ മാര്‍ച്ച് 27ന് നമുക്ക് ബ്ലാക്ക് ഡ്രസ്സ് കോഡ് ആക്കിയാലോ?’ എന്നൊരു പോള്‍ ആണ് എക്‌സില്‍ ആശിര്‍വാദ് സിനിമാസ് ഷെയര്‍ ചെയ്തിരിക്കുന്നത്. പൃഥ്വിയും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. ‘ഞാനുമുണ്ട്. ലാലേട്ടന്റെ കാര്യം ഞാനേറ്റു’ എന്നാണ് പൃഥ്വിയുടെ മറുപടി. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അതേസമയം, അഡ്വാന്‍സ് ബുക്കിങ്ങില്‍ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് എമ്പുരാന്‍. ചിത്രം ഇതുവരെ 58 കോടിയിലേറെ അഡ്വാന്‍സ് ടിക്കറ്റ് സെയില്‍സിലൂടെ നേടി എന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരിക്കുന്നത്. റിലീസിന് മുമ്പേ തന്നെ ഇന്ത്യന്‍ സിനിമയില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു മുന്നേറുകയാണ് എമ്പുരാന്‍.

ചിത്രത്തിന്റെ ഓള്‍ ഇന്ത്യ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് മാര്‍ച്ച് 21ന് രാവിലെ ഒമ്പത് മണിക്കാണ് ആരംഭിച്ചത്. ബുക്കിങ് ട്രെന്‍ഡിങ്ങില്‍ ഒരു മണിക്കൂറില്‍ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകള്‍ വിറ്റും ചിത്രം റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. മാര്‍ച്ച് 27ന് ഇന്ത്യന്‍ സമയം രാവിലെ ആറ് മണി മുതല്‍ ചിത്രത്തിന്റെ ആഗോള പ്രദര്‍ശനം ആരംഭിക്കുന്നത്.

Read more