ജോണി ആന്റണി ചിത്രം സിഐഡി മൂസയിലെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു സലിം കുമാര്‍ ചെയ്ത വേഷം. ദിലീപ് തന്നെ നിര്‍മ്മാണം നിര്‍വഹിച്ച ഈ സിനിമയില്‍ നിന്ന് താന്‍ ആദ്യം വഴക്കിട്ട് ഇറങ്ങി പോയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സലിം കുമാര്‍ ഇപ്പോള്‍. സൈന സൗത്ത് പ്ലസ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. സലിം കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ.
ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് എന്നായിരുന്നു ദിലീപിന്റെ കമ്പനിയുടെ പേര്. രാവിലെ മുതല്‍ വന്നിരുന്ന് പടത്തിനെ കുറിച്ച് ആലോചനയാണ്. എന്ന രാത്രി വീട്ടില്‍ വിടുമോ അതുമില്ല. രാത്രി വീണ്ടും ഇരുത്തി ചര്‍ച്ച ചെയ്യും. ഹോട്ടല്‍ ഹൈവേ ഗാര്‍ഡനില്‍ ആണ് അന്ന് താമസം. നാളെ എടുക്കാന്‍ പോകുന്ന സീന്‍ ഏതൊക്കെയാണ് എന്നൊക്കെയാണ് ചര്‍ച്ച. ചര്‍ച്ച കാരണം ഞങ്ങള്‍ കമ്പനിയുടെ പേര് ഗ്രാന്‍ഡ് ആലോചന പ്രൊഡക്ഷന്‍സ് എന്ന് മാറ്റി,’
നൂറ് ദിവസത്തിലധികം അന്ന് ഷൂട്ട് ചെയ്ത സിനിമയാണ് അത്, അന്നൊന്നും അത്രയൊന്നും നീണ്ടു പോകില്ല. ഇങ്ങനെ ആലോചന മൂത്ത് മൂത്ത് ഒരു ദിവസം ഞാന്‍ ഇറങ്ങി പോയി. അതിന് കാരണം, എന്റെ കഥാപാത്രം ഒരു പ്രാന്തന്റെ കഥാപാത്രം ആയിരുന്നു. ഒരു ദിവസം ഞാന്‍ ചെല്ലുമ്പോള്‍ എന്റെ കഥാപാത്രവും ക്യാപ്റ്റന്‍ രാജുവിന്റെ കഥാപാത്രവും ഒരുമിപ്പിച്ച്. ദിലീപ് എന്നോട് ഇത് വന്ന് പറഞ്ഞു,’
Read more
‘ അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് ഞങ്ങള്‍ തമ്മില്‍ തെറ്റി. ഞാന്‍ സിഐഡി മൂസയ്ക്ക് ഇല്ലെന്ന് പറഞ്ഞ് ഇറങ്ങി പൊന്നു. അപ്പോഴായിരുന്നു ലാല്‍ ജോസിന്റെ പട്ടാളം ഷൂട്ട് നടക്കുന്നത്. ഞാന്‍ അതിലേക്ക് പോയി. ആ കഥാപത്രം അങ്ങനെ ചെയ്യാന്‍ താല്‍പര്യം ഇല്ലെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ പൊന്ന് കഴിഞ്ഞ് അവര്‍ വീണ്ടും ആലോചിച്ചിട്ട് ഞാന്‍ പറഞ്ഞതാണ് ശരിയെന്ന് പറഞ്ഞ് തിരിച്ചു വിളിക്കുകയായിരുന്നു,’സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു.