ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ തിയേറ്റില്‍ എത്തിച്ച സിനിമ കണ്ട പ്രേക്ഷകരുടെ പ്രതികരണം കേട്ടപ്പോള്‍ തകര്‍ന്നു പോയെന്ന് നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ്. ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ ആട് എന്ന ചിത്രത്തെ കുറിച്ചാണ് സാന്ദ്ര തോമസിന്റെ പ്രതികരണം.
2015ല്‍ റിലീസ് ചെയ്ത ചിത്രം റീ എഡിറ്റ് ചെയ്ത് തിങ്കളാഴ്ച പുതിയ വേര്‍ഷന്‍ ഇറക്കിയതിനെ കുറിച്ചാണ് സാന്ദ്ര തോമസ് പറയുന്നത്. ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമായിരുന്നു ആട്. കാണിച്ച എല്ലാവര്‍ക്കും ഇഷ്ടമായി. ഏറ്റവും റിലാക്സായി സന്തോഷത്തോടെ ഷൂട്ട് ചെയ്ത ചിത്രമായിരുന്നു. ആദ്യം എഡിറ്റിംഗില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു.
അതു കണ്ടപ്പോള്‍ വിജയ് ബാബു നോണ്‍ ലീനിയിറായിട്ട് വേണ്ടായെന്ന് പറഞ്ഞിരുന്നു. പക്ഷെ അവര്‍ക്ക് നല്ല ആത്മവിശ്വാസമായിരുന്നു. അതിനാല്‍ അങ്ങനെ തന്നെ ഇറക്കി. മിഥുന്‍ ഷാജി പാപ്പന്റെ കോസ്റ്റ്യൂം ധരിച്ചാണ് റിലീസിന് തിയേറ്ററില്‍ എത്തിയത്. പടം തീര്‍ന്നപ്പോള്‍ ഇതെന്തൊരു പൊട്ട പടം എന്നു പറഞ്ഞാണ് എല്ലാവരും ഇറങ്ങിപ്പോയത്.
Read more
അതു കേട്ടതും തകര്‍ന്നുപോയി. അത്രയും വിഷമത്തോടെയാണ് തിയേറ്ററില്‍ നിന്നും ഇറങ്ങിയത്. മിഥുനും തകര്‍ന്നു. അതിനു ശേഷം നേരെ വന്നത് എഡിറ്റിംഗ് സ്യൂട്ടിലാണ്. നോണ്‍ ലീനിയറായി ചെയ്തത് മുഴുവന്‍ റീ എഡിറ്റ് ചെയ്തു. അന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി കൂടി ഇരുന്നാണ് റീ എഡിറ്റ് ചെയ്തത്. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്റെ റീ എഡിറ്റ് വേര്‍ഷന്‍ തിങ്കളാഴ്ച എത്തിച്ചു എന്നാണ് സാന്ദ്ര തോമസ് പറയുന്നത്.