ബ്രോമാൻസ് സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ വാഹനാപകടത്തിന് ശേഷം ആദ്യ പ്രതികരണവുമായി നടൻ സംഗീത് പ്രതാപ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ ഒബ്സർവേഷനിലായിരുന്നുവെന്നും, ചെറിയ പരിക്കുകൾ ഉണ്ടെന്നും സംഗീത് പറയുന്നു.
“കഴിഞ്ഞ ദിവസം ഞങ്ങൾക്ക് ഒരു അപകടമുണ്ടായി. പക്ഷേ ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്.
അതിൽ സർവ്വശക്തനോട് നന്ദി പറയുകയാണ്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂർ ഞാൻ ഒബ്സർവേഷനിൽ ആയിരുന്നു. നാളെ വീട്ടിലേക്ക് തിരിച്ച് പോകും. എനിക്ക് ചെറിയ പരിക്കുണ്ട്. അതിപ്പോൾ ഭേദമായി വരികയാണ്. നിങ്ങളുടെ എല്ലാ സ്നേഹത്തിനും കരുതലിനും നന്ദി.
നിങ്ങളുടെ കോളുകൾക്കും മെസേജുകൾക്കും റീപ്ലേ ചെയ്യാൻ കഴിയാത്തതിൽ ഞാൻ ഖേദിക്കുകയാണ്. ഞാൻ ഇപ്പോൾ സുരക്ഷിതനാണ്. പൂർണ്ണമായും സുഖം പ്രാപിക്കാൻ കുറച്ച് ദിവസത്തെ വിശ്രമം ആവശ്യമാണ്. ഡ്രൈവർക്കെതിരെ ഞാൻ രജിസ്റ്റർ ചെയ്ത കേസുൾപ്പെടെയുള്ള എല്ലാ കിംവദന്തികളും ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എൻ്റെ ഭാഗത്ത് നിന്ന് അത്തരമൊരു കേസ് ഉണ്ടായിട്ടില്ല.” എന്നാണ് സംഗീത് പ്രതാപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്.
View this post on Instagram
കൊച്ചി എംജി റോഡിൽ വെച്ച് പുലർച്ചെ 1.45ന് അപകടമുണ്ടായത്. അനുമതിയില്ലാതെയായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. അർജുൻ അശോകനും സംഗീത് പ്രതാപും സഞ്ചരിച്ച കാർ, മറ്റൊരു വാഹനത്തെ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അമിതവേഗം, അലക്ഷ്യമായി വാഹനമോടിക്കൽ എന്നീ കുറ്റങ്ങള്‍ ചുമത്തി നേരത്തെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിയതിന് പിന്നാലെ എംവിഡിയും കേസ് രജിസ്റ്റർ ചെയ്തിരുന്നു.