എട്ട് ടാറ്റൂകളുണ്ട് ദേഹത്ത്, ചിലതൊക്കെ മായ്ച്ചുകളയണമെന്ന് തോന്നിയിട്ടുണ്ട്: സാനിയ ഇയ്യപ്പൻ

നർത്തകിയും നടിയുമായ സാനിയ സിനിമയിലും മോഡലിംഗിലും സജീവമാണ്. ഡിജോ ജോസേ ആന്റണി സംവിധാനം ചെയ്ത ‘ക്വീൻ’ എന്ന ചിത്രത്തിലൂടെ നായികയായയി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് സാനിയ. പിന്നീട് പ്രേതം 2, ലൂസിഫർ, പതിനെട്ടാംപടി, ഇരുഗപെട്രു തുടങ്ങീ നിരവധി സിനിമകളിലൂടെ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘എമ്പുരാനി’ലും സാനിയ വേഷമിടുന്നുണ്ട്.

ഇപ്പോഴിതാ തന്റെ യാത്രകളെ കുറിച്ചും മറ്റും സംസാരിക്കുകയാണ് സാനിയ. പിറന്നാൾ ദിനത്തിലും, പുതുവർഷത്തിലും വർക്ക് ചെയ്യാറില്ലെന്നാണ് സാനിയ പറയുന്നത്.

“മൂന്ന് വർഷം മുമ്പ് നടപ്പിലാക്കിയ മികച്ചൊരു തീരുമാനമുണ്ട്. ബർത്ത് ഡേയ്ക്കും ന്യൂ ഇയറിനും വർക്ക് എടുക്കില്ല. നമ്മുടെ കുടുംബത്തിനൊപ്പവും സുഹൃത്തുക്കളുടെ കൂടേയും ആഘോഷിക്കാനുള്ള സമയമാണത്. കെനിയയിലെ സോളോ ട്രിപ്പിനിടെയാണ് 21-ാം ജന്മദിനം ആഘോഷിച്ചത്. രാത്രി കേക്ക് മുറിക്കുമ്പോൾ കരഞ്ഞു പോയി, കൂട്ടുകാരാരും കൂടെയില്ലല്ലോ

എന്റെയൊരു ജന്മദിനത്തിന് ആഘോഷമൊക്കെ കഴിഞ്ഞ് പിരിയുന്നതിന് തൊട്ടുമുൻപാണ് ടാറ്റു ചെയ്താലോ എന്ന ഐഡിയ മിന്നിയത്. കേട്ടപ്പോൾ എല്ലാവർക്കും സമ്മതം. ബീച്ചും ചന്ദ്രനും ആണ് അന്ന് എല്ലാവരും ഒരുപോലെ ചെയ്ത ടാറ്റൂ. എട്ട് ടാറ്റൂവുണ്ട് ദേഹത്ത്. എല്ലാത്തിനും പിന്നിൽ ഇങ്ങനെ ഒരോ കഥകളും. ചില ടാറ്റു ചെയ്തു കുറച്ചുകാലം കഴിഞ്ഞ് മായ്ക്കണമെന്നും തോന്നാറുണ്ട്.”എന്നാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സാനിയ പറഞ്ഞത്.

Read more