അന്ന് ഖാലിദ് റഹ്‌മാന് മുന്നില്‍ മമ്മൂട്ടി ഒരു സ്‌കൂള്‍ കുട്ടിയെ പോലെ ഇരുന്നു: ഷൈന്‍ ടോം ചാക്കോ

ഉണ്ട സിനിമയുടെ ഷൂട്ടിംഗിന് മമ്മൂട്ടി ഒരു സ്‌കൂള്‍ കുട്ടിയെ പോലെ സംവിധായകനായ ഖാലിദ് പറയുന്നത് കേട്ടിരിക്കുമായിരുന്നു എന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. തന്റെ 26 ാം വയസ്സില്‍ തനിക്ക് മമ്മൂട്ടിയുടെ അടുത്ത് ചെന്ന് ഷോട്ട് റെഡി എന്ന് പറയാന്‍ പേടിയായിരുന്നുവെന്നും ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞു.

‘ഉണ്ട’ സിനിമയുടെ ഷൂട്ടിംഗ് വേളയില്‍ മമ്മൂട്ടി എന്ന നടന്‍ ഒരു സ്‌കൂള്‍ കുട്ടിയെ പോലെ ഖാലിദ് റഹ്‌മാന്‍ പറയുന്നത് കേട്ട് ഇരിക്കുമായിരുന്നു. രണ്ട് പേരുടെയും പവര്‍ എനിക്ക് മനസിലായത് അപ്പോഴാണ്. റഹ്‌മാന്‍ അപ്പൊ 26 വയസ്സ് ഉള്ളു എന്റെ 26 ാം വയസ്സില്‍ എനിക്ക് മമ്മൂട്ടിയുടെ അടുത്ത് ചെന്ന് സര്‍ ഷോട്ട് റെഡിയാണ് എന്ന് പറയാന്‍ പോലും പേടിയായിരുന്നു.

പക്ഷേ ഖാലിദിനൊട് ഇടക്ക് ഒരു തവണ കൂടി എടുത്ത് നോക്കട്ടെ സര്‍ എന്ന് മമ്മൂട്ടി ചോദിക്കുമായിരുന്നു. ഒരാള്‍ക്ക് തന്റെ ജോലി പ്രിയപെട്ടതാണെങ്കില്‍ മാത്രമേ ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയു’, ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

ഷൈന്‍ ടോം ചാക്കോ അഭിനയിച്ച മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫര്‍’ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് നിര്‍മ്മിക്കുന്നത്. ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.