ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് എൽഎസ്ജിയുടെ സ്പിൻ ബൗളിംഗ് സെൻസേഷൻ ദിഗ്‌വേഷ് രതിക്ക് വീണ്ടും ശിക്ഷ ലഭിച്ചു. നേരത്തെ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള മത്സരത്തിൽ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ പ്രിയാൻഷ് ആര്യയ്ക്ക് ” നോട്ടുബുക്ക് ആഘോഷത്തിലൂടെ ” യാത്രയയപ്പ് നൽകിയതിന് അദ്ദേഹത്തിന് പിഴ കിട്ടിയിരുന്നു.
ഇന്നലെ മുംബൈക്ക് എതിരെ നടന്ന മത്സരത്തിൽ മുംബൈയുടെ നമാൻ ദിറിന്റെ വിക്കറ്റ് വീഴ്ത്തിയപ്പോഴും സമാനമായ ആഘോഷമാണ് താരം നടത്തി. മത്സരത്തിൽ മികച്ച ബോളിങ് ഒകെ കാഴ്ചവെച്ചെങ്കിലും ഒരിക്കൽ ആവർത്തിച്ച തെറ്റ് വീണ്ടും ചെയ്ത് യുവതാരം പണി മേടിക്കുക ആയിരുന്നു.
ലെവൽ 1 ലെ രണ്ടാമത്തെ കുറ്റത്തിന് ദിഗ്വേശ് രതിക്ക് വീണ്ടും പിഴ കിട്ടുക ആയിരുന്നു. താരത്തിന് 50 ലക്ഷം രൂപ പിഴയും രണ്ട് ഡീമെറിറ്റ് പോയിന്റുകളും ലഭിച്ചു. ദിഗ്വേശ് ചെയ്ത കുറ്റം ഈ സീസണിലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ ലെവൽ 1 കുറ്റമായിരുന്നു. ഇനി ഒരു തവണ കൂടി തെറ്റ് ആവർത്തിച്ചാൽ താരത്തിന് വിലക്ക് കിട്ടും എന്നും ഉറപ്പാണ്.
മത്സരത്തിൽ 4 ഓവറിൽ നിന്ന് 21 റൺ വഴങ്ങിയ താരം 1 വിക്കറ്റും നേടി. മുംബൈയെ വരിഞ്ഞ് മുറുക്കിയതിൽ അതിനർണായകമായത് താരത്തിന്റെ സ്പെൽ തന്നെയാണ്.