'ദസറ' ലൊക്കേഷനില്‍ ആരോടും സംസാരിക്കാറില്ല; കാരണം പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

നാനി ചിത്രം ‘ദസറ’യിലൂടെ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. മാര്‍ച്ച് 30ന് റിലീസ് ആകുന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളുമായി തിരക്കിലാണ് ഷൈനും നാനിയും. ഇതിനിടെ താന്‍ ദസറയുടെ ലൊക്കേഷനില്‍ സൈലന്റ് ആയിരുന്നു എന്ന് പറയുകയാണ് ഷെന്‍.

സിനിമയിലെ പോലെ തന്നെ അഭിമുഖങ്ങളിലും ആക്ടീവായി കാണുന്ന ഷൈന്‍ ദസറയുടെ ലൊക്കേഷനില്‍ നിശ്ശബ്ദനായിരുന്നു. ഷൈന്‍ അതിന് നല്‍കിയ മറുപടിയും രസകരമായിരുന്നു. തെലുങ്കില്‍ താനെന്തു പറയാനാണ് എന്നായിരുന്നു നടന്റെ മറുചോദ്യം.

മലയാളത്തില്‍ തന്നെ അഭിനയിക്കാനാണ് തനിക്കിഷ്ടമെന്നും ഷൈന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അതേസമയം, കീര്‍ത്തി സുരേഷ് ആണ് ദസറയില്‍ നായികയായി എത്തുന്നത്. ചിത്രത്തില്‍ പ്രവര്‍ത്തിച്ച അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം കീര്‍ത്തി സ്വര്‍ണ നാണയം സമ്മാനം നല്‍കിയിരുന്നു.

130 ഓളം അണിയറപ്രവര്‍ത്തകര്‍ക്ക് കീര്‍ത്തി സമ്മാനം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 75 ലക്ഷത്തോളം രൂപയാണ് കീര്‍ത്തി സുരേഷ് ഇതിനായി ചെലവഴിച്ചത്. ‘വെന്നെല’ എന്ന കഥാപാത്രമായിട്ടാണ് കീര്‍ത്തി ചിത്രത്തില്‍ വേഷമിടുന്നത്.

Read more

ശ്രീകാന്ത് ഒഡേലയാണ് ദസറയുടെ സംവിധാനം. കലിപ്പ് ലുക്കില്‍ വ്യത്യസ്തമായ മേക്കോവറിലാണ് നാനി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സമുദ്രക്കനി, സായ് കുമാര്‍, സെറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.