തന്നെ കാണുന്നവരെല്ലാം ആദ്യം ചോദിക്കുന്നത് എന്താണ് ഇത്രത്തോളം മെലിഞ്ഞ് ഇരിക്കുന്നത് എന്നാണെന്ന് നടി ശ്രുതി രജനികാന്ത്. ചക്കപ്പഴം എന്ന കോമഡി സീരിയലില്‍ പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് ശ്രുതി രജനികാന്ത്. താന്‍ മെലിഞ്ഞിരിക്കുന്നതിന്റെ കാരണമാണ് ശ്രുതി പറയുന്നത്.
തന്നെ കാണുന്നവരെല്ലാം ആദ്യം ചോദിക്കുന്നത് എന്താണ് ഇത്രത്തോളം മെലിഞ്ഞ് ഇരിക്കുന്നത് എന്നാണ്. ശരിക്കും തനിക്ക് ഫുഡ് പോയിസണ്‍ വന്നിരുന്നു. പെട്ടന്ന് താന്‍ പത്ത് കിലോ കുറഞ്ഞു. ആ സമയത്ത് അവസ്ഥ കുറച്ച് മോശമായതിനാല്‍ ദ്രവ രൂപത്തിലുള്ള ഭക്ഷണം മാത്രമെ കഴിക്കാന്‍ പാടുള്ളൂവെന്ന് നിബന്ധനയുണ്ടായിരുന്നു.
പിന്നീട് അസുഖം മാറിയിട്ടും താന്‍ എന്ത് കഴിച്ചാലും തടിക്കാത്ത അവസ്ഥയായി. അമ്മയോട് അടക്കം എല്ലാവരും താന്‍ മെലിഞ്ഞിരിക്കുന്നതിനെ കുറിച്ച് ചോദിക്കാറുണ്ട്. ആരെങ്കിലും സൗഹൃദ സംഭാഷണത്തിന് വന്നാല്‍ ആദ്യം ചോദിക്കുന്ന ചോദ്യം എന്താ മെലിഞ്ഞിരിക്കുന്നത്? എന്നതാണ്.
Read more
സത്യം പറഞ്ഞാല്‍ താന്‍ ജനിച്ചപ്പോള്‍ മുതല്‍ തന്റെ ശരീര പ്രകൃതി ഇങ്ങനെ തന്നെയാണ് എന്നാണ് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രുതി പറയുന്നത്. അതേസമയം, അനൂപ് മേനോന്‍ ചിത്രം പത്മ ആണ് ശ്രുതിയുടെതായി റിലീസിന് ഒരുങ്ങുന്നത്.