'ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്, അത് തുറന്ന് പറയാന്‍ എനിക്ക് യാതൊരു നാണക്കേടുമില്ല'; ബോഡി ഷെയ്മിങ് നടത്തുന്നവര്‍ക്ക് മറുപടിയുമായി ശ്രുതി ഹാസന്‍

താന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്നും അത് തുറന്ന് പറയാന്‍ തനിക്ക് യാതൊരു നാണക്കേടുമില്ലെന്നും നടി ശ്രുതി ഹാസന്‍. ബോഡി ഷെയ്മിങ് നടത്തുന്നവര്‍ക്ക് മറുപടിയായി പങ്കുവെച്ച കുറിപ്പിലാണ് ശ്രുതി ഇക്കാര്യം പറഞ്ഞത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ശ്രുതി സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പങ്കുവച്ചിരുന്നു. വളരെ മോശം അഭിപ്രായമാണ് ചിലര്‍ ആ ചിത്രത്തിന് താഴെ കുറിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ശ്രുതി കുറിപ്പുമായി രംഗത്ത് വന്നത്.

“നേരത്തേ പങ്കുവച്ച ഒരു പോസ്റ്റിനെ ചുവടുപിടിച്ചാണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന ഒരാളല്ല ഞാന്‍. എന്നാല്‍ നിരന്തരമായ അഭിപ്രായപ്പെടലുകള്‍, “അവള്‍ വളരെ തടിച്ചിയാണ്, അവള്‍ വളരെ മെലിഞ്ഞതാണ്” എന്നിവ ഒഴിവാക്കാന്‍ ആയേക്കും.”

“ഈ രണ്ട് ചിത്രങ്ങളും മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ എടുത്തതാണ്. ഞാന്‍ ഇപ്പോള്‍ ഇവിടെ പറയാന്‍ പോകുന്ന കാര്യങ്ങള്‍ ഇവിടെയുള്ള സ്ത്രീകള്‍ക്ക് അവരുമായി ബന്ധപ്പെടുത്താന്‍ സാധിച്ചേക്കും. മറ്റൊരാളെ വിലയിരുത്താന്‍ നിങ്ങള്‍ക്കാകില്ല. ഞാന്‍ വളരെ സന്തോഷത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു, ഇതെന്റെ ജീവിതമാണ് ഇതെന്റെ മുഖമാണ്. ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്. എത് തുറന്ന് പറയാന്‍ എനിക്ക് യാതൊരു നാണക്കേടുമില്ല. ഞാന്‍ അതിന് പ്രചാരണം നല്‍കിയോ? അല്ലെങ്കില്‍ ഞാനതിന് എതിരേ സംസാരിച്ചുവോ? ഇങ്ങനെ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നമുക്ക് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം എന്താണെന്ന് വച്ചാല്‍ മനസ്സിന്റെയും മാറ്റങ്ങളും ചലനങ്ങളും അംഗീകരിക്കാന്‍ പഠിക്കുക എന്നതാണ്. സന്തോഷിക്കൂ, സ്നേഹം പ്രചരിപ്പിക്കൂ.” ശ്രുതി കുറിപ്പില്‍ പറഞ്ഞു.

https://www.instagram.com/p/B9EdFeNBj7v/?utm_source=ig_web_copy_link