പഠിക്കുമ്പോള്‍ അവസാനത്തെ ബെഞ്ചില്‍ കിടന്നു കൊണ്ട് ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്, ലോകത്തില്‍ മൂന്നു ശതമാനം ആളുകള്‍ക്ക് മാത്രം ഉണ്ടാകുന്ന രോഗം: സുദേവ് നായര്‍

മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന യുവതാരങ്ങളില്‍ ഒരാളാണ് സുദേവ് നായര്‍. സ്ലിപ് ഡിസ്‌ക് എന്ന അവസ്ഥ കാരണം നടുവിന് വലിയ പ്രശ്‌നങ്ങളാണ് താരം നേരിട്ടത്. എന്നാല്‍ എത്രയൊക്കെ പരിക്കുകള്‍ ഉണ്ടായാലും നമ്മള്‍ ഫിറ്റ് ആണെങ്കില്‍ അതില്‍ നിന്നെല്ലാം തിരിച്ചു വരാന്‍ കഴിയും എന്നാണ് സുദേവ് പറയുന്നത്.

ജനിതകപരമായ ഒരുപാട് പ്രശ്‌നങ്ങള്‍ കൊണ്ട് നട്ടെല്ലിന് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ താന്‍ നേരിട്ടിട്ടുണ്ട്. ലോകത്തില്‍ മൂന്നു ശതമാനം ആളുകള്‍ക്ക് മാത്രം ഉണ്ടാകുന്ന ഒരു അവസ്ഥയാണിത്. ഈ അവസ്ഥ മൂര്‍ച്ഛിച്ചത് ആരും സൂപ്പര്‍വൈസ് ചെയ്യാതെ താന്‍ സംഘട്ടനങ്ങള്‍ ചെയ്തത് കൊണ്ടാണ്.

Sudev Nair - Wikipedia

പൂനെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ പഠിക്കുമ്പോള്‍ അവസാനത്തെ ബെഞ്ചില്‍ കിടന്നു കൊണ്ട് ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. പരിക്കുകള്‍ പറ്റിയാലും ഫിറ്റ് ആയ ഒരു ബോഡി ഉണ്ടെങ്കില്‍ സുഖം പ്രാപിക്കാന്‍ കഴിയും. ശരിയായ വാമപ്പും മറ്റു കാര്യങ്ങളും ചെയ്ത് തന്റെ ശരീരം ദൃഢമാണെന്ന് ഉറപ്പുവരുത്താറുണ്ട് എന്ന് സുദേവ് പറഞ്ഞു.

May be an image of 1 person

Read more

അതേസമയം, ഭീഷ്മപര്‍വം പത്തൊമ്പതാം നൂറ്റാണ്ട്, കടുവ, ബ്രഹ്മാസ്ത്ര, എസ്ര ഹിന്ദി റീമേക്ക്, കൊത്ത് 21 ഹവേഴ്‌സ്, ഓള്‍ഡ് മങ്ക്, ഖെദ്ദ, വഴക്ക് എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. തുറമുഖമാണ് സുദേവിന്റെതായി റിലീസിന് ഒരുങ്ങുന്നത്.