പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരനെക്കുറിച്ച് മനസ്സുതുറന്ന് സുപ്രിയ മേനോന്‍. അമ്മയുടെ ജീവിതം ഒരു പാഠപുസ്തകമാണെന്ന് സുപ്രിയ അഭിമുഖത്തില്‍ പറഞ്ഞു.
‘മല്ലിക സുകുമാരന്‍ എന്ന അമ്മയുടെ യാത്ര എന്തൊരു കരുത്തുള്ളതാണെന്നാണ് സുപ്രിയ മേനോന്‍ പറയുന്നത്. ചെറിയ പ്രായം മുതലെ പ്രതിസന്ധികളോട് യുദ്ധം ചെയ്തല്ലേ അമ്മ ജീവിച്ചത്. ഭര്‍ത്താവിന്റെ മരണത്തിന്റെ വേദനകള്‍ക്കിടയിലും രണ്ട് മക്കളെയും നല്ല രീതിയില്‍ വളര്‍ത്തി.
മക്കളുടെ വിവാഹം കഴിഞ്ഞ്, കുട്ടികളായി. എന്നിട്ടും അമ്മ വെറുതെ ഇരിക്കുന്നുണ്ടോ? അഭിനയം, റസ്റ്റോറന്റ് ബിസിനസ്, ഞങ്ങളെക്കാള്‍ തിരക്കാണ് അമ്മയ്ക്ക്. ആ ജീവിതം പാഠപുസ്തകമാണെന്ന്’, സുപ്രിയ പറയുന്നു.
എന്റെ അമ്മ പത്മയും കരുത്തുള്ള വനിതയാണ്. പുറത്ത് പോയി പഠിക്കാനും ജോലി ചെയ്യാനും ഒന്നുമുള്ള സാഹചര്യം അമ്മയ്ക്ക് ഉണ്ടായില്ല. അമ്മ ഒരിക്കലും എന്നെ നിയന്ത്രിച്ചിട്ടില്ല. അമ്മയ്ക്ക് കിട്ടാത്ത അവസരങ്ങള്‍ എനിക്ക് കിട്ടിയപ്പോള്‍ സന്തോഷിച്ചിട്ടേയുള്ളു.
Read more
എന്റെ പഠനം, കരിയര്‍, കുടുംബം, ജീവിതം എല്ലാം ഞാന്‍ ഡിസൈന്‍ ചെയ്തു. അമ്മയും അച്ഛനും അതിനെല്ലാം കൂടെ നില്‍ക്കുകയായിരുന്നു എന്നാണ് സ്വന്തം അമ്മയെ കുറിച്ചുള്ള സുപ്രിയയുടെ അഭിപ്രായം.