സെറ്റില്‍ കത്തെഴുതി വെച്ച് പോയി, ജഗതിയുമായി കൈയേറ്റത്തിന്റെ വക്കുവരെ എത്തി; അനുഭവം പങ്കുവെച്ച് സുരേഷ് കുമാര്‍

ഒരു ഷൂട്ടിംഗ് സെറ്റില്‍ വെച്ച് ജഗതി ശ്രീകുമാറുമായി കൈയേറ്റത്തിലേക്ക് പോയ അനുഭവം പങ്കുവെച്ച് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. റെഡ് എഫ് എമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു തവണ ജഗതി ചേട്ടന്‍ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് തനിക്ക് വരാന്‍ കഴിയില്ലെന്നും പറഞ്ഞ് കത്തെഴുതി വെച്ചിട്ട് പോയി. ഞാനും ജഗതി ചേട്ടനുമായി മുട്ടന്‍ വഴക്കായി. അടി വരെ എത്തി. അത് അന്നുണ്ടായപ്പോള്‍ ഞാന്‍ ശരിക്ക് പ്രതികരിച്ചു. കാരണം അന്ന് പുള്ളി സിനിമ ഇട്ടിട്ട് പോയി’,

‘അങ്ങനെ ഒരു സംഭവം മാത്രമാണ് എന്റെ സിനിമ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളൂ. അന്ന് ജഗതി ചേട്ടനുമായി വലിയ പ്രശ്‌നമാണ് ഉണ്ടായത്. അന്ന് ഞാന്‍ നന്നായി പ്രതികരിച്ചു. ഞങ്ങള്‍ തമ്മില്‍ ഫിസിക്കലായ ആക്രമണത്തിലേക്ക് വരെ എത്തി. ആ ചിത്രത്തിന്റെ പേര് അയല്‍വാസി ഒരു ദരിദ്രവാസി എന്നായിരുന്നു.

Read more

നസീര്‍ സാറൊക്കെ വെയ്റ്റ് ഷൂട്ടിനായി കാത്തിരിക്കുമ്പോഴാണ് പുള്ളി ഒരു കത്തെഴുതി വെച്ചിട്ട് പോയത്’, സുരേഷ് കൂട്ടിച്ചേര്‍ത്തു.