നിയന്ത്രിക്കുന്ന ഭര്‍ത്താവ് പ്രശ്‌നമല്ല, എല്ലാ സ്ത്രീകളും അങ്ങനെ ആവണം എന്ന് പറയുന്നില്ല: സ്വാസിക

വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് പങ്കുവെച്ച് നടി സ്വാസിക. ‘കല്യാണം കഴിച്ച് കുടുംബമായി ജീവിക്കണമെന്ന് തന്നെയാണ് തന്റെ ആഗ്രഹം. പക്ഷെ അതിന് വേണ്ടി തിരക്ക് പിടിക്കുന്നില്ല. ഇത്ര വയസ്സായി. അത് കൊണ്ട് കല്യാണം കഴിക്കണം എന്ന ചിന്തയൊന്നുമില്ല. പക്ഷെ കല്യാണം കഴിക്കുന്നില്ല എന്ന മനോഭാവവും ഇല്ല. കല്യാണം പവിത്രമായി കാണുന്ന ആളാണ് ഞാന്‍’

‘ഞാന്‍ ഏതോ ഒരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞിരുന്നു, എന്റെ ഭര്‍ത്താവ് കുറച്ച് നിയന്ത്രണങ്ങള്‍ വെക്കുന്ന ആളായാലും എനിക്ക് കുഴപ്പമില്ലെന്ന്. എനിക്ക് കുഴപ്പമില്ലെന്നേ ഞാന്‍ പറഞ്ഞുള്ളൂ. എല്ലാ സ്ത്രീകളും അങ്ങനെ ആവണം എന്ന് ഞാന്‍ പറയുന്നില്ല. ഭര്‍ത്താവിന് ഭക്ഷണം പാചകം ചെയ്യുന്നത് എനിക്കിഷ്ടമാണ്. എന്റെ ഭര്‍ത്താവ് വരുന്നത് വരെ കാത്തിരിക്കുന്നത് എനിക്കിഷ്ടമാണ്’

‘രാവിലെ എണീറ്റ് അദ്ദേഹത്തിന്റെ കാല് തൊട്ട് തൊഴണം, അതെത്രത്തോളം പ്രാക്ടിക്കല്‍ ആവുമെന്ന് അറിയില്ല. അത് എന്റെ ഇഷ്ടമാണ്. ഡൊമിനേറ്റിംഗ് പവറുള്ള ഭര്‍ത്താവും നോ പറയേണ്ട ആവശ്യം ഉണ്ടെങ്കില്‍ നോ പറയാനും അത് സ്വീകരിക്കാനും എനിക്ക് ഇഷ്ടമാണ്. അതാണ് എന്റെ വിവാഹ സങ്കല്‍പ്പവും പ്രണയ സങ്കല്‍പ്പവും’

Read more

അതേസമയം, സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തില്‍ സ്വാസിക നായികയായെത്തിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
ഇറോട്ടിക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയില്‍ വലിയ മേക്ക് ഓവറോടെയാണ് സ്വാസിക എത്തിയിരിക്കുന്നത്. റോഷന്‍ മാത്യു, അലന്‍സിയര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.