കൊവിഡ് 19 രണ്ടാം തരംഗം അതിതീവ്രമായി പടർന്നുപിടിക്കുന്നതിന് പിന്നാലെ സിനിമാമേഖലയിലെ പ്രമുഖർ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ്. നടി തപ്‌സി പന്നുവും സഹായിക്കുന്നതിനായി മുന്നിലുണ്ട് .
അതേസമയം നടിയുടെ പ്രവര്‍ത്തനങ്ങളെ അധിക്ഷേപിച്ച് ഒരു കമന്റും പ്രത്യക്ഷപ്പെട്ടിരുന്നു.
വെറുതെ ട്വിറ്ററില്‍ എന്തെങ്കിലും പറഞ്ഞിരിക്കാതെ സ്വന്തം കാറൊക്കെ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ നോക്കൂവെന്നായിരുന്നു ഈ കമന്റ്. ഇതിന് മറുപടി നൽകിയിരിക്കുകയാണ് നടി.
Read more
‘മിണ്ടാതിരിക്ക്. ഒന്നു വായടച്ചിരിക്കാന്‍ പറ്റുമോ നിങ്ങള്‍ക്ക്. ഈ രാജ്യം ഒന്ന് സ്വസ്ഥമായി ശ്വസിച്ചോട്ടെ ആദ്യം. അതുവരെ ഇങ്ങനത്തെ ബോധമില്ലാത്ത വര്‍ത്തമാനങ്ങളുമായി വന്ന് എന്റെ ടൈംലൈന്‍ നിറയ്ക്കരുത്. തപ്‌സി ട്വീറ്റ് ചെയ്യുന്നു.