ആ 'ശ്വേത' ഞാന്‍ അല്ല, ബാങ്ക് തട്ടിപ്പിന് ഇരയായിട്ടില്ല: ശ്വേത മേനോന്‍

താന്‍ ബാങ്ക് തട്ടിപ്പിന് ഇരയായിട്ടില്ലെന്ന് നടി ശ്വേത മേനോന്‍. നടി ശ്വേത മേനോന്‍ ബാങ്ക് തട്ടിപ്പിനിരയായതായും അവര്‍ക്ക് ഇതിലൂടെ 57,636 രൂപ നഷ്ടമായെന്നും ദേശീയ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാര്‍ത്തകളോടാണ് ശ്വേത പ്രതികരിച്ചത്.

മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിന്റെ നാല്‍പ്പതോളം ഇടപാടുകാര്‍ക്ക് മൂന്നു ദിവസത്തിനുള്ളില്‍ അവരവരുടെ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ നഷ്ടമായെന്നും അതില്‍ നടി ശ്വേത മേനോനും ഉള്‍പ്പെടുന്നു എന്ന് പറഞ്ഞാണ് ടൈംസ് ഓഫ് ഇന്ത്യയില്‍ അടക്കം വാര്‍ത്ത വന്നത്.

എന്നാല്‍ താന്‍ അല്ല തട്ടിപ്പിന് ഇരയായത് ശ്വേത മേനോന്‍ എന്ന് പേരുളള മറ്റൊരു നടിയാണ് തട്ടിപ്പിനിരയായത് എന്ന കാര്യമാണ് നടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

Read more

ഈ വാര്‍ത്ത വന്നതോടെ സുഹൃത്തുക്കളും കുടുംബക്കാരും തന്നെ വിളിച്ച് ചോദിക്കുകയാണെന്നും താന്‍ വഞ്ചിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ശ്വേത മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.