രോഹിത് ഗതി പിടിക്കാൻ ആ രണ്ട് കാര്യങ്ങൾ ചെയ്യണം, അടുത്ത ടെസ്റ്റിൽ തിരിച്ചുവരാൻ ചെയ്യേണ്ടത് അത് മാത്രം; സഞ്ജയ് ബംഗാർ പറയുന്നത് ഇങ്ങനെ

ബോർഡർ-ഗവാസ്‌കർ ട്രോഫി (ബിജിടി) 2024-25 നാലാം ടെസ്റ്റിൽ ഫോം വീണ്ടെടുക്കാൻ രോഹിത് ശർമ്മയ്ക്ക് രണ്ട് കാര്യങ്ങൾ ചെയ്യാനാകുമെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ. ഇന്ത്യൻ ക്യാപ്റ്റന് മൂന്നാം നമ്പറിൽ ബാറ്റിംഗിന് ഇറങ്ങാം എന്നും ഇന്നിങ്സിന്റെ തുടക്കം മുതൽ പന്തുകൾ നേരിട്ട് തുടങ്ങാം എന്നും അത് ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിക്കും എന്നും ഉള്ള അഭിപ്രായമാണ് സഞ്ജയ് ബംഗാർപറഞ്ഞത്.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം ടെസ്റ്റ് ഡിസംബർ 26 വ്യാഴാഴ്ച മെൽബണിൽ ആരംഭിക്കും. പരമ്പരയിലെ ഇതുവരെയുള്ള മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 6.33 എന്ന മോശം ശരാശരിയിൽ 19 റൺസാണ് രോഹിത് നേടിയത്. സ്റ്റാർ സ്‌പോർട്‌സ് ഷോയായ ‘ഗെയിം പ്ലാൻ’ ചർച്ചയ്ക്കിടെ, മധ്യഭാഗത്ത് കുറച്ച് സമയം ചെലവഴിച്ചാൽ രോഹിതിന് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ ഉത്തരം ഇങ്ങനെ:

” രോഹിത് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണം. അവിടെ അദ്ദേഹത്തിന് മികവ് കാണിക്കാൻ സാധിക്കും. രോഹിത് അങ്ങനെയുള്ള പരീക്ഷണങ്ങൾ നടത്തിയാൽ മാത്രമേ ഇനി തിരിച്ചുവരാൻ സാധിക്കുക ഉള്ളു ” അദ്ദേഹം പ്രതികരിച്ചു.

” രോഹിത് ശരിക്കും അൽപ്പം പതുക്കെയാണ് ഇപ്പോൾ ബാറ്റ് വെക്കുന്നത്. അത് അവനെ കുഴപ്പങ്ങളിലേക്ക് നയിക്കുന്നു. പഴയത് പോലെ ഈസി ആയി കളിക്കാൻ ശ്രമിച്ചാൽ ഈസി ആയി പുൾ ഷോട്ടുകൾ ഒകെ ആ ബാറ്റിൽ നിന്നും ഒഴുകും എന്ന് ഉറപ്പാണ്. തന്റെ ബെസ്റ്റ് ഷോട്ട് കളിക്കാൻ താരം ശ്രമിക്കണം.”

രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന് ശേഷം കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ ആഗ്രഹിച്ചതിനാൽ പെർത്തിലെ ആദ്യ ടെസ്റ്റ് രോഹിത്തിന് നഷ്ടമായിരുന്നു.