കൊച്ചുമകളുടെ വിവാഹം ക്ഷണിക്കാന്‍ പോയപ്പോള്‍ വാതില്‍ പോലും തുറന്നില്ല; അമ്മ ലക്ഷ്മിയ്‌ക്ക് എതിരെ ഐശ്വര്യ

നടി ഐശ്വര്യ ഭാസ്‌കറിന്റെ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടി പരിപാടിയിലെത്തിയ നടി തന്റെ ദാമ്പത്യത്തെ കുറിച്ചും അമ്മ ലക്ഷ്മിയുമായുള്ള പിണക്കത്തെ കുറിച്ചും തന്നെ സംബന്ധിച്ച് വച്ച ഗോസിപ്പുകളെ കുറിച്ചും എല്ലാം പ്രതികരിച്ചിരുന്നു.

അമ്മയുമായി വര്‍ഷങ്ങളായി പിണക്കത്തിലാണ്, മകളുടെ വിവാഹത്തിന് ക്ഷണിക്കാന്‍ പോയപ്പോള്‍ വാതില്‍ പോലും തുറന്നില്ല എന്നൊക്കെയാണ് നടി പറഞ്ഞത്. . ഞാനും മോളുടെ അച്ഛനും അച്ഛന്റെ ഭാര്യയും ചേര്‍ന്നാണ് മോളുടെ വിവാഹം ക്ഷണിക്കാനായി പോയത്. അവര്‍ ഞങ്ങള്‍ക്ക് മുന്നില്‍ വാതില്‍പോലും തുറന്നില്ല. ഐശ്വര്യ പറയുന്നു.

കൊച്ചുമകളുടെ വിവാഹം കാണാനൊന്നും അവരുണ്ടായിരുന്നില്ല. സ്‌ക്രീനില്‍ കാണുന്നത് പോലെയല്ല ജീവിതം, അത് വിശ്വസിക്കരുതെന്നും ഐശ്വര്യ പറയുന്നു. റീല്‍ ലൈഫല്ല റിയല്‍ ലൈഫില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. അമ്മ ലക്ഷ്മിയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരം ഇക്കാര്യവും വെളിപ്പെടുത്തിയത്.

Read more

എന്റേത് പ്രണയവിവാഹമായിരുന്നുവെങ്കിലും ഇത് അധികം പോവില്ലെന്ന് തുടക്കത്തിലേ മനസിലായിരുന്നു. പൊരുത്തക്കേടുകളുമായി മുന്നോട്ട് പോയിക്കഴിഞ്ഞാല്‍ അത് മകളെ ബാധിക്കും. ടോക്സിക്കായ റിലേഷന്‍ഷിപ്പ് ബാധിക്കുക മകളെയായിരിക്കും. അതുവേണ്ടെന്ന് കരുതിയാണ് പിരിഞ്ഞത്. വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും അവളുടെ കാര്യങ്ങളെല്ലാം ഞങ്ങളൊന്നിച്ചാണ് ചെയ്തിരുന്നത് അവര്‍ കൂട്ടിച്ചേര്‍ത്തു.