സംരക്ഷിക്കേണ്ട ബോഡി ഗാർഡ് തന്നെ അത് ചെയ്തു; വെളിപ്പെടുത്തി നടി

ബാലികാ വധു എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകമനസ്സിൽ ഇടം നേടിയ നടിയാണ് അവിക ഗോർ. തന്റെ പന്ത്രണ്ടാം വയസിലാണ് അവിക അഭിനയത്തിലേക്ക് എത്തുന്നത്. ചെറിയ പ്രായത്തിൽ തന്നെ വലിയ താരമായി മാറുകയായിരുന്നു അവിക.

വലുതായതിൽ പിന്നെ തനിക്ക് നേരിട്ട ദുരനുഭവങ്ങളെപ്പറ്റി താരം തുറന്ന് പറച്ചിൽ നടത്തിയിരുന്നു. ഹോട്ടർഫ്ളൈയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. താൻ മുതിർന്ന ശേഷം അതിക്രമങ്ങളും വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് അവിക പറയുന്നത്. ഒരിക്കൽ തനിക്ക് നേരിടേണ്ടി വന്ന ഭയപ്പെടുത്തുന്നൊരു ഓർമ്മയും അവിക പങ്കുവച്ചു.

തന്നെ ഒരാൾ തെറ്റായ രീതിയിൽ സ്പർശിച്ചതിനെക്കുറിച്ചായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. തന്നെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള തൻ്റെ ബോഡി ഗാർഡ് തന്നെയാണ് തന്നോട് മോശമായി പെരുമാറിയതെന്ന് അവിക പറഞ്ഞു. ഒരു പരിപാടിക്കിടെയായിരുന്നു സംഭവം. ബോഡി ഗാർഡ് തന്നെ പിന്നിൽ നിന്നും മോശമായി രീതിയിൽ സ്‌പർശിച്ചുവെന്ന് അവിക പറഞ്ഞു. രണ്ട് തവണ അത് സംഭവിച്ചു. രണ്ടാം തവണ മാത്രമാണ് തനിക്ക് പ്രതികരിക്കാനായതെന്നാണ് അവിക പറഞ്ഞത്.

‘ഞാൻ അയാളെ നോക്കി. എന്താണിതെന്ന് ചോദിച്ചു. അയാൾ മാപ്പ് പറഞ്ഞു. പിന്നീട് ഞാൻ അത് വെറുതെ വിട്ടു. മറ്റൊരാളിൽ എന്ത് ഇംപ്കാണിത് ഉണ്ടാക്കുന്നതെന്ന് അവർ മറക്കുന്നു”എന്നാണ് താരം പറഞ്ഞത്. “തിരിഞ്ഞ് നിന്ന് ഒരെണ്ണം കൊടുക്കാനുള്ള ധൈര്യം ഉണ്ടായിരുന്നുവെങ്കിൽ ഇതിനോടകം ഞാൻ ഒരുപാട് പേരെ തല്ലിയിട്ടുണ്ടാകും. ഇപ്പോൾ എനിക്കതിന് സാധിക്കുമെന്നാണ് തോന്നുന്നത്. എന്നാൽ അതിനുള്ളൊരു സാഹചര്യം വരാതിരിക്കട്ടെ എന്ന് കരുതുന്നുവെന്നും താരം പറഞ്ഞിരുന്നു. അതേസമയം താരത്തിൻ്റെ വാക്കുകൾ വലിയ ചർച്ചയായി മാറിയിരുന്നു.

Read more