വിജയ് ഗംഭീര പ്രതിഭയുള്ള നടന്‍, ഓസ്‌കര്‍ നേടും; പ്രശംസിച്ച് നിര്‍മ്മാതാവ്

തമിഴ്നടന്‍ വിജയ്‌നെ വാനോളം പ്രശംസിച്ച് നിര്‍മാതാവും എഴുത്തുകാരനുമായ അഭിരാമി രാമനാഥന്‍. വിജയ് യുടെ പുതിയ ചിത്രമായ ബീസ്റ്റിനെ കുറിച്ച് സംസാരിക്കവെ ആണ് അഭിരാമി രാമനാഥന്‍ വിജയ്ക്ക് പ്രശംസയുമായി എത്തിയത്. വിജയ് ഗംഭീര പ്രതിഭയുള്ള നടന്‍, ഓസ്‌കര്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു.

‘വിജയ് കഠിനാധ്വാനത്തില്‍ വിശ്വസിക്കുന്ന വ്യക്തിയാണ്. സിനിമ മോശമായാല്‍ കൂടി ആളുകള്‍ അദ്ദേഹത്തെ ആരാധിക്കുന്നു. വിജയിന് ഓസ്‌കര്‍ ലഭിക്കാനുള്ള പ്രതിഭയുണ്ട്. വിജയിന്റെ ഓസ്‌കര്‍ നേട്ടം തമിഴ് സിനിമയ്ക്ക് അഭിമാനമായിരിക്കും’ അഭിരാമി രാമനാഥന്‍ പറഞ്ഞു.

നെല്‍സണ്‍ സംവിധാനം ചെയ്ത ബീസ്റ്റ് എന്ന വിജയ് ചിത്രം ഈയിടെയാണ് തിയേറ്ററുകളിലെത്തിയത്. സണ്‍ പിക്ചേഴ്സ് നിര്‍മിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

Read more

ബീസ്റ്റിന് ശേഷം വംശി പൈഡിപള്ളിയുടെ ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദില്‍രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. രശ്മിക മന്ദാന, ശരത്കുമാര്‍, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.