പോസ്റ്റർ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ സിനിമയിലുള്ള പലരും കൈലാഷിന്റെ പോസ്റ്റർ ഇറക്കുമ്പോൾ  സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകി; തുറന്നു പറഞ്ഞ് സംവിധായകൻ

മിഷൻ സിയിലെ കൈലാഷിന്റെ ക്യാരക്ടർ പോസ്റ്ററിനെതിരെ വലിയ സൈബർ ആക്രമണമാണ്  ഉണ്ടായത്. ഇപ്പോൾ തനിക്ക്  സിനിമ മേഖലയിൽ നിന്ന് തന്നെ പലരും മുന്നറിയിപ്പ് തന്നിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മിഷൻ സി സംവിധായകൻ വിനോദ് ഗുരുവായൂർ.

നടന്റെ മുൻകാല സിനിമകൾക്ക് നേരെ പല തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിനാൽ സൂക്ഷിക്കണമെന്നും സിനിമാമേഖലയിലെ പലരും ഉപദേശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിലെ സെലിബ്രിറ്റി ലോക്ക്ഡ് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പോസ്റ്റർ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ സിനിമയിലുള്ള പലരും എന്നോട് പറഞ്ഞു കൈലാഷിന്റെ പോസ്റ്റർ ഇറക്കുമ്പോൾ ഒന്ന് സൂക്ഷിക്കണം. കഴിഞ്ഞ പടങ്ങൾക്ക് താഴെ പല തരം മോശം കമന്റുകളും ഉണ്ടായിട്ടുണ്ട്. വിനോദ് പറഞ്ഞു.

Read more

കൈലാഷിനെ എനിക്ക് നേരത്തെ തന്നെ അറിയാം. ശിക്കാർ എന്ന സിനിമ മുതൽ ഞങ്ങൾ തമ്മിൽ പരിചയമുണ്ട്. ആ സിനിമയിലോ ഈ സിനിമയിലോ കൈലാഷിന്റെ ഡെഡിക്കേഷനിൽ ഒരു കുറവും എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹം കൂട്ടിച്ചേർത്തു .