എനിക്ക് വേണ്ടി ജീവന്‍ നല്‍കാനും എലിസബത്ത് തയ്യാറായിരുന്നു, പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു..: ബാല പറഞ്ഞത്

ഈ അടുത്ത ദിവസമാണ് തന്റെ രണ്ടാമത്തെ വിവാഹബന്ധവും തകര്‍ന്ന വിവരം നടന്‍ ബാല പങ്കുവച്ചത്. രണ്ടാമതും താന്‍ തോറ്റു പോയി. ഈ വിഷയം ഇത്രയും കൊണ്ട് വന്നെത്തിച്ച മാധ്യമങ്ങള്‍ക്ക് നന്ദി എന്നാണ് ബാല ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞത്.

ഇതോടെ താരത്തിന്റെ പഴയ അഭിമുഖങ്ങളാണ് വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നത്. ഒരഭിമുഖത്തില്‍ ഭാര്യ എലിസബത്തിനെ നേരിട്ട് വിളിച്ച് നമ്മള്‍ തമ്മില്‍ പിണക്കത്തിലാണോന്ന് താരം ചോദിക്കുന്നുണ്ട്. എലിസബത്ത് ഇല്ലെന്ന മറുപടിയും നല്‍കിയിരുന്നു. തനിക്ക് വേണ്ടി ജീവന്‍ വരെ തയാറായിട്ടുള്ള ആളാണ് എലിസബത്ത് എന്ന് ബാല പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ബാലയും എലിസബത്തും വിവാഹിതയായത്. ഒന്നും നോക്കാതെ തന്നെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന ഒരു മനസാണ് എലിസബത്തിന്റേത് എന്നാണ് ബാല പറഞ്ഞിട്ടുള്ളത്. എലിസബത്തിന്റെ സ്‌നേഹത്തില്‍ നിഷ്‌കളങ്കമായ സൗന്ദര്യമുണ്ട്. അതിന് മറ്റെന്തിനെക്കാളും വിലയുണ്ട്.

എലിസബത്തിന് പണ്ട് മുതലേ തന്നെ ഇഷ്ടമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് പരിചയപ്പെടുന്നത്. ആദ്യം പ്രൊപ്പോസ് ചെയ്യുന്നതും അവളാണ്. ഇത് വേണോന്ന് താന്‍ അവളോട് ചോദിച്ചിരുന്നു. ആളൊരു ഡോക്ടറാണെന്ന് അറിഞ്ഞപ്പോള്‍ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പുള്ളിക്കാരി അതിന് തയ്യാറായില്ല.

Read more

തനിക്ക് വേണ്ടി ജീവന്‍ നല്‍കാനും തയ്യാറായി നില്‍ക്കുന്ന തരത്തിലുള്ള സ്‌നേഹമാണ് എലിസബത്ത് കാണിച്ചത്. അതാണ് തന്നെ അവളിലേക്ക് അടുപ്പിച്ചത്. വളരെ സീരിയസായി തന്നെ എലിസബത്ത് തന്നെ സ്നേഹിച്ചിരുന്നു. അങ്ങനെയാണ് അവളെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത് എന്നാണ് ബാല പറഞ്ഞത്.