ആ രഹസ്യങ്ങളുടെ മറ നീക്കാന്‍ പന്ത്രണ്ടാമന്‍ വരുന്നു; ആകാംക്ഷ ഉണര്‍ത്തി ട്രെയിലര്‍

മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ട്വല്‍ത്ത് മാനിന്റെ ട്രെയിലര്‍ എത്തി. ഒരു കംപ്ലീറ്റ് മിസ്റ്ററി ത്രില്ലറായാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഈ ട്രൈലെര്‍ നമ്മുക്ക് നല്‍കുന്നത്. ട്രെയ്‌ലറിനൊപ്പം തന്നെ ഇതിന്റെ റിലീസ് ഡേറ്റും പുറത്തു വിട്ടിട്ടുണ്ട്. മെയ് ഇരുപതിനാണ് ഈ ചിത്രം നേരിട്ടുള്ള ഒറ്റിറ്റി റിലീസായി ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീം ചെയ്യാന്‍ പോകുന്നത്. മെയ് ഇരുപത്തിയൊന്നിനാണ് മോഹന്‍ലാലിന്റെ ജന്മദിനമെന്നതും ശ്രദ്ധേയമാണ്.

നവാഗതനായ കെ ആര്‍ കൃഷ്ണകുമാര്‍ തിരക്കഥ രചിച്ച ഈ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, ശിവദാ, അനുശ്രീ, പ്രിയങ്ക നായര്‍, അനു സിതാര, ലിയോണ ലിഷോയ്, രാഹുല്‍ മാധവ്, അദിതി രവി, അനു മോഹന്‍, ചന്ദു നാഥ്, നന്ദു, പ്രദീപ് ചന്ദ്രന്‍ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സതീഷ് കുറുപ്പ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വി എസ് വിനായക്,

Read more