സോഷ്യൽ മീഡിയയിലെ അധിക്ഷേപ കമന്റുകൾക്കെതിരെ തുറന്നടിച്ച് തെലുങ്ക് താരം അനസൂയ ഭരദ്വാജ്. സോഷ്യൽ മീഡിയയിലൂടെ മോശം കമന്റിടുന്നവർ അതു ചെയ്തതിനെ ഓർത്ത് ഭാവിയിൽ ദുഃഖിക്കേണ്ടി വരുമെന്നും അനസൂയ വ്യക്തമാക്കി. വിജയ് ദേവരക്കൊണ്ടയുടെ ഏറ്റവും പുതിയ സിനിമയുടെ നെഗറ്റീവ് റിവ്യൂകളുമായി ബന്ധപ്പെട്ട് നടി പങ്കുവച്ച കുറിപ്പിന് പിന്നാലെയാണ് നടിക്കെതിരെ സൈബര്‍ ആക്രമണം നടന്നത്.
ഏയ്ജ് ഷെയ്മിങ് ലെവലിൽ ‘ആന്റി’ എന്ന് വിളിച്ചാണ് പലരും സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തിരിക്കുന്നത്. പ്രായത്തെ അപമാനിച്ചാണ് ആന്റി എന്നു വിളിക്കുന്നത്. ഇതിലേക്ക് എന്റെ കുടുംബത്തെ കൂടി വലിച്ചിഴക്കുകയാണ്. അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും. ന്യായമായ ഒരു കാരണമില്ലെങ്കിൽ ദുഃഖിക്കേണ്ടി വരും. ഇതെന്റെ അവസാന മുന്നറിയിപ്പാണെന്നും അനസൂയ ട്വീറ്റ് ചെയ്തു.
Here by..taking screenshot of every account abusing me..age shaming me by calling“Aunty”..involving my family into this and I will file a case and take it to a point where you will regret getting to me without any legit reason..this is my final warning..
— Anasuya Bharadwaj (@anusuyakhasba) August 26, 2022
I am definitely not an aunty to any of you that are not related to me.. 25+ ayyi pillalu unte aunty entandi.. just because its your comfort doesn’t mean its right.. mari magavaallaki adey vartistunda andi?? Ante mari industry lo 25+ unnavaallandatini alage pilavacha?? 🤔 https://t.co/71wv0IGrBU
— Anasuya Bharadwaj (@anusuyakhasba) August 26, 2022
See.. ivi prema to pilichevi kaadu.. #AgeShaming ! I condemn it! I will not tolerate!#StopAgeShaming pic.twitter.com/z9bP5M1h2y
— Anasuya Bharadwaj (@anusuyakhasba) August 26, 2022
സ്റ്റോപ് ഏയ്ജ് ഷെയ്മിങ് എന്ന ഹാഷ് ടാഗോടെ തനിക്കെതിരെ വന്ന ട്വീറ്റുകളും അനസൂയ പോസ്റ്റു ചെയ്തു. തന്റെ ട്വീറ്റിന് താഴെ വന്ന കമന്റുകളാണ് അവർ പങ്കുവച്ചത്. സ്റ്റേ നോ ടു ഓൺലൈൻ അബ്യൂസ് എന്ന ഹാഷ് ടാഗിൽ നിരവധി ട്വീറ്റുകളാണ് നടി ഇതുമായി ബന്ധപ്പെട്ട് തെലുങ്കിൽ പോസ്റ്റ് ചെയ്തത്. ജനശ്രദ്ധ പിടിച്ചു പറ്റുന്നതിനുള്ള വിലകുറഞ്ഞ തന്ത്രമല്ലേ ഇത്തരം പ്രതികരണങ്ങളെന്നു ചോദിച്ചവർക്കും അനസൂയ കൃത്യമായ മറുപടി നൽകിട്ടുണ്ട്.
I understand about the mire.. my sincere apologies for the same..but its important for me to stand up & put my foot down..I cannot take this normalisation anymore..it has to stop! There has to be a fright to even think of abusing anyone..with face or without#SayNOtoOnlineAbuse https://t.co/nNYPbdMF2o
— Anasuya Bharadwaj (@anusuyakhasba) August 26, 2022
Read more
ഇത്തരം വ്യക്തിപരമായ അധിക്ഷേപങ്ങൾ സാധാരണമല്ലേ എന്നു കരുതി അവഗണിച്ചു മുമ്പോട്ടു പോകുന്നത് ശരിയല്ല. സ്ത്രീകളെ വ്യക്തിഹത്യ നടത്തുന്നവരെ അങ്ങനെ വെറുതെ വിടുന്നത് തെറ്റായ സന്ദേശമാകും സമൂഹത്തിനു നൽകുകയെന്നും അനസൂയ പ്രതികരിച്ചു. ഭീഷ്മപർവത്തിൽ മമ്മൂട്ടിയുടെ നായിക കഥാപാത്രമായിരുന്ന ആലീസിനെ അവതരിപ്പിച്ചത് 37കാരിയായ അനസൂയ ഭരദ്വാജാണ്.