കോവിഡ് മുക്തയായി, ആദിക്കൊപ്പം എയര്‍പോര്‍ട്ടിലെത്തി നിക്കി ഗല്‍റാണി

നിക്കി ഗല്‍റാണിയും നടന്‍ ആദി പിനിസെട്ടിയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചു. ആദിയുടെ അച്ഛന്റെ ജന്മദിനാഘോഷങ്ങള്‍ക്ക് എത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയത്. എന്നാല്‍ ഈ വാര്‍ത്തകളെ കുറിച്ച് ഇരുതാരങ്ങളും പ്രതിച്ചിരുന്നില്ല.

മാസ്‌ക് ധരിച്ച് എയര്‍പോട്ടിലെത്തിയ നിക്കിയുടെയും ആദിയുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആദിയുടെ അച്ഛനും സംവിധായകനുമായ രവിരാജ പിനിസെട്ടിയുടെ ജന്മദിനാഘോഷത്തിലാണ് നിക്കി എത്തിയത്. ആദിയുടെ കുടുംബത്തിനൊപ്പം നിക്കിയും ഇരിക്കുന്ന ചിത്രങ്ങളാണ് വൈറലായത്.

കോവിഡ് ലോക്ഡൗണിനിടെ ബംഗ്ലൂരുവില്‍ താമസിച്ചിരുന്ന നിക്കി ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായി ചെന്നൈയില്‍ എത്തുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ നിക്കിയും ആദിയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഓഗസ്റ്റ് 1ന് തനിക്ക് കോവിഡ് ബാധിച്ച വിവരം നിക്കി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 29-ന് താന്‍ കോവിഡ് മുക്തയായെന്ന സന്തോഷവാര്‍ത്തയും നിക്കി ഗല്‍റാണി പങ്കുവെച്ചിരുന്നു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും ആശംസകള്‍ അറിയിച്ചവര്‍ക്കും താരം നന്ദി അറിയിച്ചിരുന്നു.

Read more

https://www.instagram.com/p/CEdcgixHVmA/