നടി അഞ്ജലി നായര്‍ വീണ്ടും വിവാഹിതയായി

നടി അഞ്ജലി നായര്‍ വീണ്ടും വിവാഹിതയായി. സഹസംവിധായകന്‍ അജിത് രാജുവാണ് വരന്‍. അജിത് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വിവാഹം കഴിഞ്ഞ സന്തോഷം പങ്കുവച്ചത്. സംവിധായകന്‍ അനീഷ് ഉപാസന ആണ് അഞ്ജലിയുടെ ആദ്യ ഭര്‍ത്താവ്.

ഈ ബന്ധത്തില്‍ അവ്‌നി എന്ന മകളുണ്ട്. അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തില്‍ അഞ്ജലി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളുടെ വേഷത്തില്‍ അവ്‌നി എത്തിയിരുന്നു. ബാലതാരമായി അഭിനയം തുടങ്ങിയ അഞ്ജലി മോഡലും അവതാരകയുമായി പ്രവര്‍ത്തിച്ചിരുന്നു.

No description available.

നിരവധി ശ്രദ്ധിക്കപ്പെട്ട ആല്‍ബങ്ങളുടെയും ഭാഗമായിരുന്നു. നെല്ല് എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്. സീനിയേഴ്സ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. നിരവധി സിനിമകളില്‍ വേഷനമിട്ട താരം ദൃശ്യം 2 എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടുന്നത്.

Read more

വെനീസിലെ വ്യാപാരി, മാറ്റിനി, അഞ്ച് സുന്ദരികള്‍, പട്ടം പോലെ, എബിസിഡി, മുന്നറിയിപ്പ്, സെക്കന്‍ഡ്സ്, മിലി, കമ്മട്ടിപ്പാടം, ആന്മരിയ കലിപ്പിലാണ്, പുലിമുരുകന്‍, ഒപ്പം, ടേക്ക് ഓഫ്, കല്‍ക്കി, ദൃശ്യം 2, കാവല്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. മോഹന്‍ലാല്‍ ചിത്രം ആറാട്ടിലാണ് ഒടുവില്‍ വേഷമിട്ടത്.