വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നടി അഞ്ജു കുര്യൻ

നടി അഞ്ചു കുര്യൻ വിവാഹിതയാവുന്നു. വിവാഹ നിശ്ചയ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിശ്ചയത്തിന്റെ ചിതങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. റോഷൻ കരിപ്പയാണ് വരൻ. കോട്ടയം സ്വദേശിയാണ് അഞ്ജു കുര്യൻ. വിവാഹ നിശ്ചയത്തിൻറെ ചിത്രങ്ങളും വീഡിയോയും അഞ്ജു ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചിട്ടുള്ളത്.

View this post on Instagram

A post shared by Anju Kurian (Ju) (@anjutk10)


2013 ൽ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലൂടെയാണ് അഞ്ചു കുര്യന്റെ സിനിമാ അരങ്ങേറ്റം. നിവിൻ പോളിയുടെ സഹോദരിയുടെ വേഷമായിരുന്നു ഈ ചിത്രത്തിലേത്. തുടർന്ന് ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, മേപ്പടിയാൻ, അബ്രഹാം ഓസ്‍ലർ, ജാക്ക് ആൻഡ് ഡാനിയേൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

Read more

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി ഒരേ സമയമെത്തിയ നേരത്തിന് ശേഷം ചെന്നൈ ടു സിംഗപ്പൂർ, ഇഗ്ലൂ, സില നേരങ്ങളിൽ സില മനിതർകൾ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. 2018 ൽ പുറത്തെത്തിയ ഇദം ജഗത് ആണ് അഭിനയിച്ച തെലുങ്ക് ചിത്രം.