'മാര്‍ഗംകളിക്കാരി ഇനി മാര്‍പ്പാപ്പയ്ക്ക് സ്വന്തം'; നടി റെബേക്കയും സംവിധായകന്‍ ശ്രീജിത്ത് വിജയനും വിവാഹിതരാകുന്നു

സീരിയല്‍ താരം റെബേക്ക സന്തോഷ് വിവാഹിതയാകുന്നു. സംവിധായകന്‍ ശ്രീജിത്ത് വിജയന്‍ ആണ് വരന്‍. ഏറെ നാളുകളായി പ്രണയത്തിലായിരുന്നു ഇരുവരും. വിവാഹനിശ്ചയത്തിന്റെ വിശേഷമാണ് റെബേക്ക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

മാര്‍ഗംകളി എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത്. എഴുത്തുകാരനും ഛായാഗ്രഹകനുമാണ് ശ്രീജിത്ത്. കസ്തൂരിമാന്‍ എന്ന സീരിയലിലൂടെയാണ് റെബേക്ക ശ്രദ്ധേയായത്. കാവ്യ എന്ന വക്കീല്‍ കഥാപാത്രമായാണ് റെബേക്ക വേഷമിടുന്നത്.

മാര്‍ഗംകളിക്കാരി ഇനി മാര്‍പ്പാപ്പയ്ക്ക് സ്വന്തം എന്നെഴുതിയ ശ്രീജിത്തിന്റെയും റബേക്കയുടെയും ആനിമേഷന്‍ പോസ്റ്റര്‍ പങ്കുവെച്ചാണ് വിവാഹനിശ്ചയ വിശേഷം അറിയിച്ചിരിക്കുന്നത്.

തൃശൂര്‍ സ്വദേശിനിയാണ് റെബേക്ക. ശ്രീജിത്തുമായുള്ള പ്രണയം നേരത്തെ റെബേക്ക വെളിപ്പെടുത്തിയിരുന്നു. ഒന്നിച്ചുള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഏറെ നാളായി തുടങ്ങിയ പ്രണയമായതുകൊണ്ട് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയാമെന്ന് റബേക്ക പറഞ്ഞിട്ടുണ്ട്.

View this post on Instagram

A post shared by Rebecca Santhosh 🦋 (@rebecca.santhosh)