ലോകസുന്ദരി ഐശ്വര്യ റായ്ക്ക് ഇന്ന് 47ാം പിറന്നാള്‍. 1994ല്‍ ലോകസുന്ദരിപ്പട്ടത്തില്‍ മുത്തമിട്ടതോടെയാണ് ഐശ്വര്യ റായ് എന്ന പേര് സൗന്ദര്യത്തിന്റെ പര്യായമായി മാറിയത്. താരത്തിന്റെ രൂപം മാതൃകയാക്കി ലിമിറ്റഡ് എഡിഷന്‍ ബാര്‍ബി പാവകള്‍ ബ്രിട്ടനില്‍ ഇറക്കിയിരുന്നു. ഐശ്വര്യയോടുള്ള ബഹുമാനാര്‍ത്ഥം നെതര്‍ലാന്റസ്ില്‍ കൂകെന്‍ഹോ ഗാര്‍ഡ്‌സിലെ പ്രത്യേകതരം ടുലിപ് പുഷ്പങ്ങള്‍ക്ക് താരത്തിന്റെ പേര് നല്‍കിയിരുന്നു.
ബിഗ് സ്‌ക്രീനില്‍ ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ഐശ്വര്യ എപ്പോഴും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ഇന്ത്യന്‍ സിനിമകളില്‍ മാത്രമല്ല ഹോളിവുഡിലും അറിയപ്പെടുന്ന താരമാണ് ഐശ്വര്യ. 1997ല്‍ മണിരത്‌നത്തിന്റെ ഇരുവര്‍ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. അതേവര്‍ഷം തന്നെ പുറത്തെത്തിയ ഓര്‍ പ്യാര്‍ ഹോ ഗയ ആണ് താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം.
2004ല്‍ ആയിരുന്നു ഐശ്വര്യയുടെ ഹോളിവുഡ് അരങ്ങേറ്റം. ബ്രൈഡ് ആന്റ് പ്രെജുഡിസ് ആണ് താരത്തിന്റെ ആദ്യ ഹോളിവുഡ് ചിത്രം. പല ഹോളിവുഡ് ചിത്രങ്ങള്‍ നിരസിച്ചതിന്റെ പേരിലും ഐശ്വര്യ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബോക്‌സോഫീസില്‍ കോടികളാണ് താരത്തിന്റെ സിനിമകള്‍ വാരിക്കൂട്ടാറുള്ളത്. ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ അഞ്ച് ഹിറ്റ് സിനിമകള്‍ ഇവയൊക്കെയാണ്.
ഏ ദില്‍ ഹെ മുഷ്‌കില്‍ (106.48 കോടി)
നീണ്ട ഇടവേളക്ക് ശേഷം ഐശ്വര്യ വീണ്ടും തന്റെ ഗ്ലാമര്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ട സിനിമയാണ്. രണ്‍ബീര്‍ കപൂര്‍, അനുഷ്‌ക്ക ശര്‍മ്മ എന്നിവര്‍ വേഷമിട്ട ചിത്രം 106.48 കോടി രൂപ കളക്ഷന്‍ ആണ് ബോക്‌സോഫീസില്‍ നേടിയത്. ചിത്രത്തില്‍ ചെറിയ വേഷമായിരുന്നു ഐശ്വര്യയ്ക്ക് എങ്കിലും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
ധൂം 2 (81 കോടി)
സഞ്ജയ് ഗാദ്‌വി ഒരുക്കിയ ധൂം 2വില്‍ ആക്ഷന്‍ രംഗങ്ങളിലൂടെയും ഐശ്വര്യ പ്രേക്ഷകരെ കൈയ്യിലെടുത്തു. 2006ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി ധൂം 2 മാറി. ഹൃത്വിക് റോഷന്‍, അഭിഷേക് ബച്ചന്‍, ബിപാഷ ബസു, ഉദയ് ചേപ്ര എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം 81 കോടി രൂപ കളക്ഷനാണ് നേടിയത്.
ജോധാ അക്ബര്‍ (56.04 കോടി)
2008ല്‍ പുറത്തിറങ്ങിയ ജോധാ അക്ബര്‍ പ്രേക്ഷകപ്രീതിയും നിരൂപക ശ്രദ്ധയും ഒരുപോലെ നേടി. ഹൃത്വിക് റോഷനൊപ്പമുള്ള ഐശ്വര്യയുടെ കെമിസ്ട്രി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ചിത്രം 56.04 കോടി രൂപ കളക്ഷനാണ് നേടിയത്.
ഗുരു (45.59 കോടി)
ഐശ്വര്യ റോയും അഭിഷേക് ബച്ചനും ഒന്നിച്ച ഗുരു 2007ലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. മണിരത്‌നം ഒരുക്കിയ ചിത്രം 45.59 കോടി രൂപ കളക്ഷനാണ് നേടിയത്. ചിത്രം പ്രേക്ഷകപ്രീതിയും നിരൂപക ശ്രദ്ധയും ഒരുപോലെ നേടിയിരുന്നു.
മൊഹബത്തേന്‍ (41.88 കോടി)
Read more
ജോഷ് എന്ന ചിത്രത്തില്‍ സഹോദരങ്ങളായി വേഷമിട്ടതിന് ശേഷം ഷാരൂഖും ഐശ്വര്യയും പ്രണയജോടികളായി എത്തിയ ചിത്രമാണ് മൊഹബത്തേന്‍. 41.88 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രം 2000ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ സിനിമ കൂടിയാണ്.