ഞെട്ടിപ്പിച്ച് അമലാ പോള്‍; വയലന്റ് രംഗങ്ങളുമായി 'ആടൈ'യുടെ ട്രെയിലര്‍

അമലാപോള്‍ ചിത്രം ആടൈയുടെ ടീസര്‍ നഗ്നതയുടെ പേരില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലര്‍ എത്തിയിരിക്കുകയാണ്. ഞെട്ടിപ്പിക്കുന്ന മേക്കോവറിലാണ് നടി ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്.

ക്രൈം ത്രില്ലര്‍ ജോണറിലുള്ള ചിത്രമാണ് ആടൈ.അമല പോളിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ് ഈ സിനിമയിലെ കഥാപാത്രമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രത്‌നകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാമിനി എന്ന കഥാപാത്രമായാണ് അമല എത്തുന്നത്. ടോയിലറ്റ് പേപ്പര്‍ ശരീരത്തില്‍ ചുറ്റി അര്‍ധനഗ്‌നയായി മുറിവുകളോടെ നില്‍ക്കുന്ന അമല പോളിനെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണിച്ചത്.

Read more

സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. വയലന്‍സ് രംഗങ്ങളുടെ അതിപ്രസരമാണ് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാരണമായത്. ചിത്രത്തിന്റെ കഥ കേട്ട് മറ്റ് പ്രോജക്ടുകള്‍ വേണ്ടെന്നു വെച്ചിട്ടാണ് ആടൈ സ്വീകരിച്ചതെന്ന് നേരത്തെ അമല പോള്‍ പറഞ്ഞിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിന്റെ സങ്കീര്‍ണത ഓര്‍ത്ത് തനിക്കും സുഹൃത്തുക്കള്‍ക്കും ആശങ്കയുണ്ടെന്നും അമല വ്യക്തമാക്കിയിരുന്നു.