വിവാഹ സൂചന നല്‍കി അഞ്‌ലി അമീര്‍; ചിത്രങ്ങള്‍ വൈറല്‍

“പേരന്പ്” എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയായ നായികയാണ് അഞ്ജലി അമീര്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ നായിക എന്ന നിലയിലാണ് മലയാളിയായ അഞ്ജലി അമീര്‍ ശ്രദ്ധേയയാവുന്നത്. അഞ്ജലി വിവാഹിതയാകാന്‍ ഒരുങ്ങുന്നു എന്ന സൂചനകളാണ് താരത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്നുള്ള സൂചനകള്‍.

സര്‍വാഭരണവിഭൂഷിയായി കണ്ണാടിക്ക് മുന്നില്‍ നിന്നും സെല്‍ഫി എടുക്കുന്ന ചിത്രമാണ് അഞ്ജലി പങ്കുവച്ചിരിക്കുന്നത്. “”കുറച്ച് വിശേഷാവസരങ്ങള്‍ വരുന്നു”” എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. ഇതോടെ ആശ്യസകളുമായി ആരാധകരും എത്തി.

“”കല്യാണം വന്നെത്തി അല്ലെ…””, “”വിവാഹം എപ്പോഴാണ്?””, “”ഇത്ര പെട്ടെന്ന് തന്നെ വേണമായിരുന്നോ”” എന്നൊക്കെയുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നേരത്തെ അഞ്ജലി തന്റെ ലിവിങ് ടുഗെദറിലെ പങ്കാളിക്ക് എതിരെ നടത്തിയ ആരോപണങ്ങള്‍ വിവാദമായിരുന്നു.

Read more