'എന്നെ കടല് കാണിച്ചു തരുവോ?'; പ്രണയം നിറച്ച് കപ്പേള ടീസര്‍ 

ഹെലനു ശേഷം അന്ന ബെന്‍ നായികയാകുന്ന കപ്പേളയുടെ ടീസര്‍ റിലീസ് ചെയ്തു. ദേശീയ പുരസ്‌കാര ജേതാവായ മുഹമ്മദ് മുസ്തഫയാണ് ചിത്രത്തിന്റെ സംവിധായകന്‍. റോഷന്‍ മാത്യുവാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ശ്രീനാഥ് ഭാസിയാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രം. നില്‍ജ, നിഷാ സാരംഗ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ഗ്രാമീണ പശ്ചാത്തലത്തില്‍ നടക്കുന്ന പ്രണയചിത്രമാണ് കപ്പേള. സംവിധായകന്‍ മുസ്തഫയും നിഖില്‍ വാഹിദും സുദാസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തെത്തിയ ട്രെയ്ലറിനും ഗാനത്തിനും മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചത്.

Read more

ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. ലൂക്ക, വരത്തന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനീസ് നാടോടി ആണ് കലാസംവിധാനം. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം നാളെ തിയേറ്ററുകളിലെത്തും.