വാദപ്രതിവാദങ്ങള്‍ നടന്നു, പരസ്പരം എന്തൊക്കെയോ വിളിച്ചു പറഞ്ഞു: ദുല്‍ഖറുമായുള്ള വഴക്കിനെ കുറിച്ച് അനൂപ് സത്യന്‍

ദുല്‍ഖര്‍ സല്‍മാനുമായുള്ള ആത്മബന്ധം വെളിപ്പെടുത്തുന്ന കുറിപ്പുമായി സംവിധായകന്‍ അനൂപ് സത്യന്‍. “വരനെ ആവശ്യമുണ്ട്” സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് ഇരുവരും തമ്മിലുണ്ടായ വഴക്കുകളെ കുറിച്ചാണ് രസകരമായി അനൂപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ദുല്‍ഖറിന് ജന്മദിനാശംസകള്‍ നേര്‍ന്നാണ് അനൂപിന്റെ കുറിപ്പ്.

അനൂപ് സത്യന്റെ കുറിപ്പ്:

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴക്കിനെ കുറിച്ചാണ് ഈ കുറിപ്പ്. 2007-ലായിരുന്നു അത്. നഴ്‌സറി മുതല്‍ എം.എസ്.സി വരെ ഒരേ ക്ലാസില്‍ പഠിച്ച്, വര്‍ഷങ്ങളായി ഒരുമിച്ചു നടന്ന് ഞാനും എന്റെ ഇരട്ട സഹോദരനും ശരിക്കും പരസ്പരം മടുത്തിരുന്നു. ഇനി ഒരു നിമിഷം പോലും ഞങ്ങള്‍ക്ക് പരസ്പരം സഹിക്കാന്‍ പറ്റില്ല എന്നു തോന്നിയ ദിവസം ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ അടിപിടി കൂടാന്‍ തുടങ്ങി. കൈയില്‍ കിട്ടിയ കസേര വെച്ച് എറിഞ്ഞൊക്കെയായിരുന്നു ആ അടിപിടി.

ഞങ്ങള്‍ തമ്മിലുള്ള ഈ വഴക്ക് കാണാന്‍ നല്ല രസമായതു കൊണ്ടാണോ എന്നറിയില്ല, ഞങ്ങളുടെ ഹൗസ് ഓണര്‍ അദ്ദേഹത്തിന്റെ അതിഥികളുമായെത്തി അവര്‍ക്കു ഞങ്ങളെ പരിചയപ്പെടുത്തി. “ഞാന്‍ പറഞ്ഞില്ലേ ആ പ്രശസ്തനായ സംവിധായകന്റെ ഇരട്ടക്കുട്ടികളെ പറ്റി. ഇവരാണ് അവര്‍”. അതോടെ പരസ്പരം ദേഹത്തു കൈവെച്ചുള്ള വഴക്ക് ഞാന്‍ അവസാനിപ്പിച്ചു. പിന്നെ എല്ലാം ഇമോഷണല്‍ വഴക്കുകളായിരുന്നു. ഒരു രക്ഷയുമില്ലാത്ത അവസ്ഥയിലൊഴിച്ച്, അത്തരം വഴക്കുകളും ഞാന്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുമായിരുന്നു.

ഈ വര്‍ഷം അത്തരത്തില്‍ ഇമോഷണല്‍ വഴക്ക് നടന്നത് ദുല്‍ഖറിന്റെ അടുത്താണ്. ആദ്യമായി ഞാന്‍ സംവിധായകനായും ദുല്‍ഖര്‍ നിര്‍മ്മാതാവായും എത്തിയ ഞങ്ങളുടെ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്ന സമയത്ത്. ഞങ്ങള്‍ തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വലിയ വാദപ്രതിവാദങ്ങള്‍ നടന്നിട്ടുണ്ട്. പരസ്പരം എന്തൊക്കെയോ വിളിച്ചു പറഞ്ഞിട്ടുണ്ട്.

എന്റെ ആദ്യ സിനിമ നിര്‍മ്മിച്ചതിനും എളുപ്പത്തില്‍ ക്രൂവിനെ കൈകാര്യം ചെയ്തതിനും ഞാന്‍ എന്നും കടപ്പെട്ടിരിക്കും. അത് ഒരുപാട് വലുതാണ്. ഒരു വ്യക്തി നടന്‍+നിര്‍മ്മാതാവ് ആയതില്‍ ഞാന്‍ നിങ്ങളെ ആരാധിക്കുന്നു. ആകര്‍ഷണീയമായി തുടരുക, നിങ്ങള്‍ക്ക് ഒരു സൂപ്പര്‍ഹിറ്റ് ജീവിതം നേരുന്നു.

Read more

https://www.facebook.com/anoop.sathyan/posts/3683738254987660