ബൊമ്മി ആയത് ഇങ്ങനെ, അപര്‍ണ ബാലമുരളിയുടെ പരിശീലന വീഡിയോയുമായി 'സൂരറൈ പോട്രു' ടീം

മികച്ച പ്രതികരണങ്ങള്‍ സൂര്യയുടെ “സൂരറൈ പോട്രു” ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സൂര്യയുടെ കരിയറിലെ ബ്ലോക്ക് ബസ്റ്ററാണ് ചിത്രം എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. നടി അപര്‍ണ ബാലമുരളിയുടെ ബൊമ്മി എന്ന കഥാപാത്രവും ഏറെ കൈയടി നേടുകയാണ്. ബൊമ്മി ആകാന്‍ അപര്‍ണ നടത്തിയ പരിശീലനങ്ങളുടെ വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്.

ബൊമ്മിക്കായി അപര്‍ണ എടുത്ത കഷ്പ്പാടുകളും കഠിനാദ്ധ്വാനവും വീഡിയോയില്‍ കാണാനാകും. വീഡിയോയില്‍ തന്റെ അനുഭവം വിവരിക്കുകയാണ് താരം. മധുര ഭാഷയിലാണ് ബൊമ്മി സംസാരിക്കുന്നത്. ഭാഷ പഠിക്കാനായി പ്രത്യേക പരിശീലകയും അപര്‍ണയ്ക്ക് ഉണ്ടായിരുന്നു.

തമിഴില്‍ ഒരു കഥാപാത്രം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. അതിനാല്‍ കൂടുതല്‍ സിനിമകളില്‍ ഒന്നും ഒപ്പിട്ടില്ല. സംവിധായകര്‍ സൂരരൈ പൊട്രു കാണണമെന്നും തനിക്ക് ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ മനസിലാക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു എന്നുമാണ് അപര്‍ണ ഇന്ത്യ ടുഡേയോട് പറഞ്ഞത്.

Read more

ഏറെ മാസങ്ങളോളം നീണ്ട പരിശീലത്തിന് ഒടുവിലാണ് അപര്‍ണ അടക്കമുള്ള അഭിനേതാക്കള്‍ ചിത്രത്തില്‍ വേഷമിട്ടത്. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ബഡ്ജറ് എയര്‍ ലൈനുകള്‍കള്‍ക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ച ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥിന്റെ ജീവിതകഥയാണ് പറയുന്നത്.