അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറക്കുമതി തീരുവയില്‍ നേരിയ ഇളവുകളെങ്കിലും വന്നാല്‍ സ്വര്‍ണ്ണത്തിന്റെ കുതിപ്പ് തുടര്‍ന്നേക്കില്ല. സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ള വന്‍കിട നിക്ഷേപകര്‍ താല്‍ക്കാലികമായി ലാഭം എടുത്ത് പിരിയാന്‍ സാധ്യതയെന്നാണ് വിലയിരുത്തലുകള്‍.
2024 ഏപ്രില്‍1ന് അന്താരാഷ്ട്ര സ്വര്‍ണ്ണവില 2623 ഡോളര്‍ ആയിരുന്നു. 2025 സാമ്പത്തിക വര്‍ഷം അവസാനിച്ച മാര്‍ച്ച് 31ന് 3148 ഡോളര്‍ ആയിരുന്നു രാജ്യാന്തര വില. 890 ഡോളറിന്റെ വലിയ വ്യത്യാസമാണ് ഒരു വര്‍ഷത്തിനുള്ളില്‍ സംഭവിച്ചത്. മുമ്പ് എങ്ങും ഇത്രമാത്രം ഒരു വര്‍ദ്ധനവ് വന്നിട്ടില്ല.
ഈ കാലയളവില്‍ ആഭ്യന്തര വില 2150 രൂപ ഗ്രാമിനും, പവന് 17200 രൂപയുടെയും വ്യത്യാസമാണ് അനുഭവപ്പെട്ടത്.
ഈ കാലയളവില്‍ രൂപയുടെ വിനിമയ നിരക്ക് 85.55 ആയിരുന്നത് ഇപ്പോള്‍ 85.45 കരുത്ത് ആയിട്ടുണ്ട്. ആറുമാസം മുമ്പ് 87 രൂപയ്ക്ക് മുകളില്‍ പോയിരുന്നതാണ് രൂപയുടെ വിനിമയ നിരക്ക്. താല്‍ക്കാലികമായ ഒരു ചാഞ്ചാട്ടം സ്വര്‍ണ്ണവിലയില്‍ ഉണ്ടായാലും വില മുന്നോട്ട് തന്നെയായിരിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ആണ് വരുന്നത്.
Read more
2025 ജനുവരി ഒന്നിന് 7150 രൂപയായിരുന്നു സ്വര്‍ണ്ണവില ഗ്രാമിന്. പവന്‍ വില 57,200 രൂപയുമായിരുന്നു കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ സ്വര്‍ണ്ണവില ഗ്രാമിന് 1360 രൂപയുടെ വ്യത്യാസവും പവന്‍ വിലയില്‍ 10880 രൂപയുടെയും വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.