എറണാകുളത്ത് രണ്ടരവയസുകാരിയ്ക്ക് കളിക്കുന്നതിനിടെ വീടിനടുത്തുള്ള തോട്ടില്‍ വീണ് ദാരുണാന്ത്യം. പറവൂര്‍ കൊങ്ങോര്‍പ്പിള്ളി പാറത്തറ ജോഷിയുടെയും ജാസ്മിന്റെയും ഇളയമകള്‍ ജൂഹി എലിസബത്ത് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. കുട്ടിയുടെ വടക്കേക്കര ചെട്ടിക്കാടുള്ള അമ്മ വീട്ടിലെത്തിയപ്പോഴാണ് അപകടം.
ജൂഹി എലിസബത്ത് അഞ്ച് വയസുള്ള സഹോദരനൊപ്പം കളിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. വീടിന്റെ മതിലിനോടു ചേര്‍ന്നുള്ള തോട്ടിലാണ് കുട്ടി വീണത്. മൂത്ത കുട്ടി വീടിനുള്ളിലേക്ക് പോയ സമയത്താണ് ജൂഹി തോട്ടില്‍ വീണത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അമ്മ ജാസ്മിന്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ തോട്ടില്‍ നിന്ന് കണ്ടെത്തിയത്.
Read more
ഉടന്‍ തന്നെ കുട്ടിയെ തോട്ടില്‍ നിന്ന് പുറത്തെടുത്ത് കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.