'കരിക്ക്' താരം അര്‍ജുന്‍ രത്തന്‍ വിവാഹിതനായി, ചിത്രങ്ങള്‍

കരിക്ക് വെബ്‌സീരീസിലൂടെ ശ്രദ്ധേയനായ നടന്‍ അര്‍ജുന്‍ രത്തന്‍ വിവാഹിതനായി. വടകര സ്വദേശിയായ ശിഖ മനോജ് ആണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

അര്‍ജുന്‍ വിവാഹചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പുതിയ തുടക്കം’ എന്ന ക്യാപ്ഷ്യനോടെയാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കുവെച്ചത്. നിരവധി പേരാണ് അര്‍ജുന് ആശംസകള്‍ അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്.

View this post on Instagram

A post shared by Arjun Ratan (@arjun_ratan)

Read more

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അര്‍ജുന്റെയും ശിഖയുടെയും വിവാഹനിശ്ചയം നടന്നത്. അഭിനേതാവ് എന്നതിന് പുറമെ അര്‍ജുന്‍ തിരക്കഥാകൃത്തായും സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’, ‘ട്രാന്‍സ്’ എന്നീ സിനിമകളിലും അര്‍ജുന്‍ അഭിനയിച്ചിട്ടുണ്ട്.