ലിപ്‌ലോക്കിനും റിഹേഴ്‌സല്‍ വേണം, അര്‍ജുന്‍ റെഡ്ഡിയിലെ വീഡിയോ വൈറല്‍

വിജയ് ദേവരകൊണ്ടയും, ശാലിനി പാണ്ഡയും തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് അര്‍ജ്ജുന്‍ റെഡ്ഡി. തെലുങ്ക് സിനിമാ സ്റ്റൈലിനെ തകര്‍ത്തെറിഞ്ഞുള്ള ന്യൂജെന്‍ ചിത്രമെന്നാണ് അര്‍ജുന്‍ റെഡ്ഡിയെ സിനിമാ ലോകം വിശേഷിപ്പിക്കുന്നത്.

സിനിമാ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ പിടിച്ചു പറ്റിയ ഈ സിനിമ സാധാരണ തെലുങ്ക് ചിത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്ഥമായിരുന്നു. ഈ ചിത്രത്തില്‍ ഒട്ടേറെ ലിപ്‌ലോക്ക് രംഗങ്ങളും ഉണ്ടായിരുന്നു.

Read more

ചിത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി പലരംഗങ്ങളിലും ഒട്ടേറെ തവണ ചുംബന രംഗത്തിന്റെ റിഹേഴ്സല്‍ നടത്തിയിരുന്നു. വിജയ് ദേവരകൊണ്ടയുടെയും ശാലിനി പാണ്ഡയുടെയും കഥാപാത്രങ്ങളായ സിനിമയിലെ ലിപ്‌ലോക്ക് രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്.